നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഏഴു കടൽ ഏഴു മലൈ’ വേൾഡ് പ്രീമിയറിന് ഒരുങ്ങുന്നു. റോട്ടര്ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. നിവിൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
റഹ്മാൻ സംഗീതത്തിൽ ലാൽ സലാമിലെ ലിറിക് വീഡിയോ; 'തേർ തിരുവിഴ' എത്തി'കട്രതു തമിഴ്', 'തങ്ക മീൻകൾ', 'താരമണി', 'പേരൻപ്' എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏഴു കടൽ ഏഴു മലൈ’. നിവിൻ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 'നേരം', 'റിച്ചി' എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിൽ തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. മുടി നീട്ടിവളർത്തിയ ലുക്കിൽ നിവിൻ പോളിവുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.
എസ്തറിന്റെ കഥ അവസാനിക്കുന്നില്ല; 'ഓർഫൻ 3' വരുന്നു'മാനാടിന്' ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ഏകാംബരം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന് ഡിസൈനര്- ഉമേഷ് ജെ കുമാര്, എഡിറ്റര്- മതി വിഎസ്, ആക്ഷന്- സ്റ്റണ്ട് സില്വ, കൊറിയോഗ്രാഫര്- സാന്ഡി, കോസ്റ്റ്യൂം ഡിസൈനര്- ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്- പട്ടണം റഷീദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.