ഇന്ത്യൻ 2നൊപ്പം ഇന്ത്യൻ 3യും; കമൽഹാസൻ-എച്ച് വിനോദ് ചിത്രത്തിന് എന്തു സംഭവിക്കും?

ഇന്ത്യൻ 2നൊപ്പം തന്നെ ഇന്ത്യൻ 3കൂടി പൂർത്തിയാക്കാൻ കമൽ ഹാസൻ പദ്ധതിയിടുന്നതായാണ് വിവരം

dot image

ലോകേഷ് കനകരാജ് ചിത്രം 'വിക്രമി'ന്റെ വിജയത്തിന് ശേഷം കമൽഹാസന്റെ ലൈൻ-അപ്പുകൾ നീളുകയാണ്. 'ഇന്ത്യൻ 2', 'കൽക്കി 2898 എഡി', ' കെഎച്ച് 233' എന്നിങ്ങനെ ആരാധകരെ ആവേശത്തിലാക്കി നിരവധി ചിത്രങ്ങൾ അണിയറയിലുണ്ട്. എന്നാൽ എച്ച് വിനോദിനൊപ്പം ഒരുക്കുന്ന കെഎച്ച് 233യുടെ ചിത്രീകരണം നീളാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്ത്യൻ 2നൊപ്പം ഇന്ത്യൻ 3കൂടി ചിത്രീകരിക്കാൻ കമൽ ഹാസൻ പദ്ധതിയിടുന്നതായാണ് വിവരം. ശേഷം മണിരത്നത്തിനൊപ്പം 'തഗ്ഗ് ലൈഫ്' ചിത്രീകരിക്കും. അങ്ങനെയെങ്കിൽ എച്ച് വിനോദ് ചിത്രം നീളും. തഗ്ഗ് ലൈഫും കെ എച്ച് 233ഉം ഒരേസയം ചിത്രീകരിക്കാനും സാധ്യതയുണ്ട്.

'ആ സ്നേഹം കിട്ടുക മഹാഭാഗ്യം', 'എനിക്കെന്റെ പിള്ളേർ ഉണ്ടെടാ'; താരരാജാക്കന്മാരുടെ വീഡിയോ വൈറൽ

'കെഎച്ച് 233' സൈനിക പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയാണെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. ചിത്രത്തിലെ വേഷത്തിനായി കമൽഹാസൻ തോക്ക് പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കെഎച്ച് 233യുടെ ഡിജിറ്റൽ അവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായി.

അതേസമയം കാർത്തിക്കൊപ്പം സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് എച്ച് വിനോദ്. കമൽ ഹാസൻ ചിത്രം നീണ്ടുപോയാൽ 2017ലെ ഹിറ്റ് ചിത്രം 'തീരൻ അധികാരം ഒണ്ട്രു'വിന്റെ രണ്ടാം ഭാഗം ഒരുക്കും.

ഇന്ത്യൻ സീരീസിൽ ആണ് കമൽ ഹാസൻ ഇപ്പോൾ അഭിനയിക്കുന്നത്. ചെന്നൈയിൽ വലിയ സെറ്റ് നിർമ്മിച്ച് ചിത്രീകരണം പുരോഗമിക്കുകയാണ്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരെ വിഎഫ്എക്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമയുടെ ഭാഗമാക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us