'കെജിഎഫ്' പോലെ അല്ല 'സലാർ', സിനിമയെ കുറിച്ചോർത്ത് ആശങ്കയുണ്ട്: പ്രശാന്ത് നീൽ

'ആശങ്കയുണ്ട്, കാരണം എനിക്ക് സലാർ ഇഷ്ടപ്പെട്ടു എന്നുള്ളതുകൊണ്ടാണ്'

dot image

സലാറിനെ കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ടെന്ന് സംവിധായകൻ പ്രശാന്ത് നീൽ. ആദ്യ സിനിമ ചെയ്യുമ്പോൾ ഇതേ ആശങ്കയുണ്ടായിരുന്നു, എന്നാൽ അതുപോലെയല്ല സലാറിന്റെ കാര്യത്തിലെന്നും പ്രശാന്ത് നീൽ പറഞ്ഞു. സലാറിന്റെ റിലീസുമായി ബന്ധപ്പെട്ട് പൃഥ്വിരാജ്, പ്രഭാസ്, പ്രശാന്ത് നീൽ എന്നിവർ എസ് എസ് രാജമൗലിയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് സിനിമയെ കുറിച്ച് സംസാരിച്ചത്. കെജിഎഫ് ഫ്രാഞ്ചൈസികളുടെ റിലീസിനെ അപേക്ഷിച്ച് സലാർ റിലീസാകുമ്പോൾ എന്താണ് മനസിൽ തോന്നുന്നത് എന്ന രാജമൗലിയുടെ ചോദ്യത്തോടായിരുന്നു പ്രശാന്തിന്റെ മറുപടി.

'ആശങ്കയുണ്ട്, എനിക്ക് സലാർ ഇഷ്ടപ്പെട്ടു എന്നുള്ളതുകൊണ്ടാണ്. ഇതെന്റെ നാലാമത്തെ ചിത്രമാണ്. എന്റെ ആദ്യ ചിത്രം നന്നായി ചെയ്യാനാകാഞ്ഞതിലാണ് എനിക്ക് ഉത്കണ്ഠയും നിരാശയുമൊക്കെയുണ്ടായിരുന്നത്. മറ്റ് സിനിമകളെ അപേക്ഷിച്ച്, ഇത്തവണ കൂടുതൽ ഡ്രാമയാണ് ചെയ്യാൻ ശ്രമിച്ചത്. താങ്കളെ പോലെ (എസ് എസ് രാജമൗലി) വളരെ കുറച്ച് ആളുകൾക്ക് മാത്രം മനോഹരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഡ്രാമ. അതൊരു അനുഗ്രഹമാണ്. താങ്കൾ രണ്ട്, മൂന്ന് കഥാപാത്രങ്ങളെ വച്ച് വൈകാരിക രംഗങ്ങളെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഞാനും അതിന് തന്നെയാണ് ശ്രമിച്ചത്. സാലറിൽ പൃഥ്വിരാജിനെയും പ്രഭാസിനെയും കൂടാതെ കുറച്ചധികം പ്രധാനപ്പെട്ട കഥാപാത്രങ്ങളുണ്ട്. അത്തരമൊരു സിനിമ ചെയ്യുന്നത് എന്നെ സംബന്ധിച്ച് പുതിയ അനുഭവമാണ്,' പ്രശാന്ത് നീൽ വ്യക്തമാക്കി.

പ്രതീക്ഷയുടെ 'നേര്' നാളെ മുതൽ; കാത്തിരിപ്പുമായി ലാലേട്ടൻ ആരാധകർ

ഡിസംബർ 22-നാണ് സലാർ റിലീസിനെത്തുന്നത്. സലാറിന് എ-സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാര് നിര്മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം.

dot image
To advertise here,contact us
dot image