സലാറിനെ 'ഗെയിം ഓഫ് ത്രോൺസു'മായി താരതമ്യം ചെയ്യാനാകും, അത്രമാത്രം ആഴമേറിയ കഥാപാത്രങ്ങൾ: പൃഥ്വിരാജ്

'ഒരു കാര്യത്തിൽ ഞാൻ ഉറപ്പ് നൽകാം, സലാർ കണ്ട് ഒരു പ്രഭാസ് ആരാധകനും നിരാശയോടെ തിയേറ്റർ വിടില്ല'

dot image

പ്രശാന്ത് നീൽ സംവിധാനത്തിലൊരുങ്ങുന്ന സലാറിന്റെ റിലീസ് അടുക്കുമ്പോൾ പ്രഭാസ് ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ല എന്ന ഉറപ്പ് നൽകുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. സലാറിൽ സുപ്രധാന വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രം 'ഗെയിം ഓഫ് ത്രോൺസു'മായി താരതമ്യം ചെയ്യാനാകുമെന്നും സലാര് നിരവധി കഥാപാത്രങ്ങളും ചരിത്രവുമെല്ലാം പറയുന്ന വലിയ അദ്ധ്യായമാണെന്നും നടൻ പറഞ്ഞു. ചിത്രം രണ്ട് ഭാഗങ്ങളിൽ എങ്ങനെ ഒതുക്കും എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

'ഞാൻ സലാറിനെ ഗെയിം ഓഫ് ത്രോൺസുമായാണ് താരതമ്യം ചെയ്യുക. ഇത് ഞാൻ പ്രശാന്തിനോടും പറഞ്ഞിട്ടുണ്ട്. കാരണം സലാറിലെ കഥയങ്ങനെയാണ്. നിരവധി കഥാപാത്രങ്ങളും അവരുമായി ബന്ധപ്പെട്ട സബ്സ്റ്റോറികളും അങ്ങനെ തുടങ്ങി വളരെ സങ്കീർണ്ണമായ കഥയാണ് സലാറിലുള്ളത്. എനിക്കിപ്പോഴും സംശയമാണ് ഈ സിനിമ രണ്ട് ഭാഗങ്ങളാക്കി പ്രശാന്ത് എങ്ങനെ ഒതുക്കുമെന്ന്.

'കെജിഎഫ്' പോലെ അല്ല 'സലാർ', സിനിമയെ കുറിച്ചോർത്ത് ആശങ്കയുണ്ട്: പ്രശാന്ത് നീൽ

ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് വന്ന സമയത്താണ് സലാറിന്റെ ലുക്ക് ടെസ്റ്റിനായി പ്രശാന്തിനടുത്ത് എത്തിയത്. രാത്രിയോടെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി രണ്ട് മൂന്ന് ഔട്ട്ഫിറ്റുകളിൽ കുറച്ച് സ്റ്റിൽസൊക്കെ എടുത്തു. അപ്പോഴാണ് അദ്ദേഹം എനിക്ക് സിനിമയുടെ ഒരു വിവരണം തരുന്നത്. കഥയുടെ ഫൈനൽ ഡ്രാഫ്റ്റ് പോലുമായിട്ടില്ലായിരുന്നു. അദ്ദേഹത്തിന് ഫൈനൽ ഡ്രാഫ്റ്റ് എന്നൊന്നില്ലെന്ന് പറയുന്നതാകും ശരി. കാരണം, കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അദ്ദേഹം സീൻ ഡെവലപ്പ് ചെയ്യാറുണ്ട്.

സസ്പെൻസ് നിറഞ്ഞൊരു രാത്രി; പിടിതരാതെ 'മെറി ക്രിസ്മസ്' ട്രെയ്ലർ

ഫോട്ടോ ഷൂട്ട് കഴിഞ്ഞ് താഴെ ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് സൈഡിലുള്ള ഒരു വലിയ ബോർഡ് ശ്രദ്ധിച്ചത്. അതിൽ ഘാൻസാറിലെ (കഥ നടക്കുന്ന സ്ഥലം) എല്ലാ കഥാപാത്രങ്ങളെയും കുറിച്ച് എഴുതി വച്ചിരിക്കുകയാണ് അദ്ദേഹം. ഘാൻസാറിന്റെ ചരിത്രം. അവിടുത്തെ രാഷ്ട്രീയ പശ്ചാത്തലം, ഒരോ ഗോത്രങ്ങളുടെയും പ്രത്യേകതകൾ, ബന്ധങ്ങൾ, ഇതുമായി ബന്ധപ്പെട്ട് ഡയഗ്രം എന്നിങ്ങനെ ആ വലിയ ബോർഡ് നിറയെ ചെറിയ ഡീറ്റൈൽസ് പോലും എഴുതിയിരിക്കുന്നു. സിനിമയക്ക് വേണ്ടി ഈ മനുഷ്യൻ എത്രമാത്രമാണ് ചിന്തിച്ചുകയറിയിരിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. രോമാഞ്ചമുണ്ടാക്കുന്ന നിരവധി നിമിഷങ്ങൾ, വൈകാരികമായ മുഹൂർത്തങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട്. ഒരു കാര്യത്തിൽ ഞാൻ ഉറപ്പ് നൽകാം, സലാർ കണ്ട് ഒരു പ്രഭാസ് ആരാധകനും തിയേറ്റർ വിട്ട് നിരാശയോടെ തിയേറ്റർ വിടില്ല,' പൃഥ്വിരാജ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us