'നേര്' അനശ്വര രാജന്റെ കരിയർ ബെസ്റ്റെന്ന് പ്രേക്ഷകർ; നന്ദി പറഞ്ഞ് താരവും ജീത്തു ജോസഫും

സിനിമയുടെ ആദ്യം പ്രതികരണങ്ങളെത്തിയപ്പോൾ മുതൽ അനശ്വരയുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് ഏറെ പ്രതികരണളെത്തുന്നത്

dot image

നേരിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരം നന്ദി അറിയിച്ചത്. ഇന്ന് റിലീസ് ചെയ്ത നേര് സിനിമയിൽ സാറ എന്ന സുപ്രധാന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. സിനിമയുടെ ആദ്യം പ്രതികരണങ്ങളെത്തിയപ്പോൾ മുതൽ അനശ്വരയുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് ഏറെ പ്രതികരണങ്ങളെത്തുന്നത്.

നാളെ പൃഥ്വിയുടെയും പ്രഭാസിന്റെയും ദിവസം; 'സലാറി'നായി തെന്നിന്ത്യൻ പ്രേക്ഷകർ

'അനശ്വരയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്','പണിയറിയുന്ന ഡയറക്ടറും പെർഫോം ചെയ്യാൻ നല്ലൊരു ക്യാരക്ടറും കിട്ടിക്കഴിഞ്ഞാൽ ടാലന്റ് ഉള്ള മലയാള സിനിമയിലെ മികച്ച ആർട്ടിസ്റ്റ്. പ്രത്യേകിച്ച് ഇമോഷണൽ സീൻസൊക്കെ അത്രേം ഭംഗിയായാണ് അനശ്വര ചെയ്തിരിക്കുന്നത്' , 'മോഹൻലാലിനൊപ്പമുള്ള തുടക്കത്തിൽ ഒരു കോമ്പിനേഷൻ സീനിലും ഡയലോഗ് ഡെലിവറിയിലും ആക്ടിങ്ങിലും ഒക്കെ മികച്ചു നിന്നു, acting ഒക്കെ വൻ...', 'അനശ്വര രാജൻ പെർഫക്ട് കാസ്റ്റിങ്ങ്' എന്നിങ്ങ നീളുന്നു അഭിനന്ദന പ്രാവാഹം.

'ലാലേട്ടൻ അങ്ങനെ പൊയ്പോവൂല്ല';ജീത്തുവിന്റെ മേക്കിംഗില് മോഹന്ലാലിന്റെ ഗംഭീര മടങ്ങിവരവ്,നേര് റിവ്യു

മോഹൻലാലിന്റെ മികച്ച തിരിച്ചുവരവാണ് ജീത്തു ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. 'കോര്ട്ട് റൂം ഡ്രാമയായി ഒരുക്കിയ സിനിമയുടെ തിരക്കഥയ്ക്കും സംവിധാനത്തിനും പ്രേക്ഷകർ കയ്യടിക്കുകയാണ്. സിനിമ വൻ വിജയമാകും എന്ന പ്രതീക്ഷയിലാണ് ആരാധകരും ഒപ്പം അണിയറക്കാരും. സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് ജീത്തു ജോസഫും നന്ദി അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us