'കോമഡി, ഇമോഷണൽ'; മാസ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയോ 'ഡങ്കി'?

രാജ്കുമാർ ഹിരാനിക്കൊപ്പം കിങ് ഖാൻ, 'ഡങ്കി' പ്രേക്ഷക പ്രതികരണം

dot image

ബോക്സോഫീസ് കാത്തിരിക്കുന്ന ക്ലാഷ് റിലീസാണ് ഒരു ദിവസത്തിൻ്റെ വ്യത്യാസത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നടക്കുന്നത്. 'ഡങ്കി'യും 'സലാറും' തമ്മിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന സിനിമാ പ്രേമികൾക്ക് മുന്നിലേയ്ക്ക് ആദ്യത്തെ റിലീസായി ഷാരൂഖ് ഖാൻ ചിത്രം എത്തിക്കഴിഞ്ഞു. ഷാരൂഖിന്റെ ഈ വര്ഷത്തെ മൂന്നാമത്തെ 1000 കോടി ഹിറ്റ് പ്രതീക്ഷിച്ചാണ് ആരാധകർ രാജ്കുമാർ ഹിരാനി ചിത്രത്തിന് ടിക്കറ്റെടുത്തത്. ആദ്യ പ്രദർശനങ്ങൾ പൂർത്തിയാകുമ്പോൾ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ പരിശോധിക്കാം.

സിനിമ ഇഷ്ടപ്പെട്ടു എന്ന പ്രതികരണമാണ് ട്വിറ്ററിൽ പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. കുടുംബ ചിത്രം എന്ന വിശേഷണവും ചിലർ ഡങ്കിക്ക് നൽകി. സൗഹൃദന്റെയും ദേശസ്നേഹത്തിന്റെയും ഹൃദയസ്പർശിയായ കഥ എന്ന അഭിപ്രായത്തിനൊപ്പം സിനിമയിലെ തമാശകൾ ഇഷ്ടപ്പെട്ടെന്നും അഭിപ്രായമുണ്ട്.

ആദ്യ പകുതി 'ടിപ്പിക്കൽ' രാജ്കുമാർ ഹിരാനി ചിത്രമാണെന്നും രണ്ടാം പകുതി പൂർണ്ണ തൃപ്തി നൽകിയില്ലെന്നും ട്വിറ്ററിൽ ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. 'കഥ വളരെ നല്ലതാണ്. വിക്കി കൗശൽ നന്നായി അഭിനയിച്ചു. സപ്പോർട്ടിംഗ് കാസ്റ്റും വളരെ മികച്ചതാണ്. 3.5 സ്റ്റാർ നൽകാം' ഒരു പ്രേക്ഷകൻ പറയുന്നു.

അതേസമയം 'ജവാൻ', 'പഠാൻ' സിനിമകളിലേതിന് സമാനമായി മാസ് ആക്ഷൻ രംഗങ്ങളും ഗൂസ്ബംപ്സും പ്രതീക്ഷിച്ച് പോയവർ നിരാശരായെന്നുവേണം ചില പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ. 'സീറോ'യിലെ ബൗവ സിംഗ് എന്ന കഥാപാത്രത്തെപോലെ തന്നെയാണ് ഡങ്കിയിലെയും ഷാരൂഖ് കഥാപാത്രം എന്ന വിമർശനവുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us