കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രം 'സലാർ' തിയേറ്ററിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. സലാർ നാളെ റിലീസിനെത്തുമ്പോൾ മലയാളി സിനിമാസ്വാദകർക്കും ആഘോഷത്തിന് വകയുണ്ട്. സൂപ്പർ സ്റ്റാർ പ്രഭാസിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത് പൃഥ്വിരാജാണ്. വർദ്ധരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥി എത്തുന്നത്. പ്രഭാസിനോളം പ്രാധാന്യമുള്ള കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന വർദ്ധരാജ മന്നാരുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് മോളിവുഡ് ആരാധകർ.
ഇത് ഹിറ്റുകളുടെ ലാൽ- ജീത്തു കൂട്ടുകെട്ട്പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കെജിഎഫ് അല്ല സലാറെന്നും തന്റെ മറ്റ് സിനിമകളെ അപേക്ഷിച്ച് വൈകരികതയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നുമാണ് സലാറിനെ കുറിച്ച് പ്രശാന്ത് ഒരഭിമുഖത്തിൽ പറഞ്ഞത്. സിനിമ തനിക്ക് ഇഷ്ടപ്പെട്ടു എന്ന് സംവിധായകൻ പറഞ്ഞിരുന്നു.
'ലാലേട്ടൻ അങ്ങനെ പൊയ്പോവൂല്ല';ജീത്തുവിന്റെ മേക്കിംഗില് മോഹന്ലാലിന്റെ ഗംഭീര മടങ്ങിവരവ്,നേര് റിവ്യുമലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം നാളെയെത്തും. പൃഥ്വിരാജിന്റെ മാസ് ലുക്ക് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിൻ്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.