'വണ്മോര് ലാലേട്ടന് മോമൻ്റ്, ആന്ഡ് ഹീ ഈസ് സ്റ്റില് എലൈവ്' എന്ന് കൂവി വിളിക്കാന് തോന്നി;കുറിപ്പ്

ഇന്നലെ രാത്രിയോടെ ഭൂരിഭാഗം തിയേറ്ററുകളിലും അഞ്ചാം ഷോയും ആരംഭിച്ചിരുന്നു.

dot image

മോഹന്ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ചപ്പോള് പ്രതീക്ഷിച്ചതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. നേര് എന്ന ചിത്രം വന്ഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോള് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം തിയേറ്ററുകളിലേക്കും ആളെ എത്തിച്ചു.

മാത്യൂവിന് ശേഷം മോഹന്ലാല് വീണ്ടും മറ്റൊരു സൂപ്പര്സ്റ്റാറിനൊപ്പം; പ്രഭാസുമായി വരുന്നു 'കണ്ണപ്പ'

ഇന്നലെ രാത്രിയോടെ ഭൂരിഭാഗം തിയേറ്ററുകളിലും അഞ്ചാം ഷോയും ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലും വലിയ കുതിപ്പാണുണ്ടായത്. അതിനിടയില് സിനിമയെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'ചിത്രത്തില് മോഹന്ലാലിന്റെ തൊണ്ട ഇടറുമ്പോള്, കണ്ണ് നിറയുമ്പോള്, കൂടെ കരഞ്ഞിരുന്ന ചെറുപ്പകാലം ഓര്മ്മ വന്നു'വെന്ന് ഹെറീന ആലിസ് ഫെര്ണാണ്ടസ് ഫേസ്ബുക്കില് കുറിച്ചു.

ഇത് ഹിറ്റുകളുടെ ലാൽ- ജീത്തു കൂട്ടുകെട്ട്

കുറിപ്പ് വായിക്കാം

ഇന്നലെ നേര് കണ്ടിറങ്ങിയപ്പോള്,

മോണ്സ്റ്റര് കണ്ട് കഴിഞ്ഞു രാഗത്തിന് പുറത്തേക്ക്

ഇറങ്ങുമ്പോള് എന്തിനാണ് ഇങ്ങേര്

ഇങ്ങനെ സിനിമ ചെയ്യുന്നത് എന്ന് പറഞ്ഞു നിരാശപ്പെട്ട

എന്നെയും ദിലുവിനെയും ഓര്മ വന്നു.

എന്നാണ് ഇനിയൊരു ലാലേട്ടന് സിനിമ കണ്ട് മനസ്സ്

നിറയുക എന്നോര്ത്ത് വിഷമിച്ച സമയങ്ങള് ഓര്മ്മ

വന്നു.

നേര് കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള് അടുത്ത

കാലത്തൊന്നും തോന്നിയിട്ടില്ലാത്ത ഒരു സമാധാനം

അനുഭവപ്പെട്ടു.

മോഹന്ലാല് എന്ന നടന് ഇവിടെ തന്നെയുണ്ട് എന്ന

ആനന്ദം അനുഭവിച്ചു.

മനസ്സ് നിറഞ്ഞു.

മോഹന്ലാലിന്റെ തൊണ്ട ഇടറുമ്പോള്, കണ്ണ്

നിറയുമ്പോള്,

കൂടെ കരഞ്ഞിരുന്ന ചെറുപ്പകാലം ഓര്മ്മ

വന്നു.

കഴിഞ്ഞ വേള്ഡ് കപ്പില് ആദ്യമത്സരത്തില് സൗദി

അറേബ്യയോട് 2-1 നു തോറ്റതിന് ശേഷം

മെക്സിക്കോയുമായുള്ള അടുത്ത കളിയില് മെസ്സി ആദ്യ

ഗോള് നേടിയപ്പോള് പീറ്റര് ഡ്രൂറി പറഞ്ഞ കമന്റ് പോലെ

വണ് മോര് ലാലേട്ടന് മോമന്റ്, ആന്ഡ് ഹീ ഈസ് സ്റ്റില്

അലൈവ് എന്ന് കൂവി വിളിക്കാന് തോന്നി.

PS: നേര് എന്നെ സംബന്ധിച്ച് മുഴുവന് സാറ്റിസ്ഫാക്ഷന്

തന്ന സിനിമ അനുഭവം ഒന്നും ആയിരുന്നില്ല.

പക്ഷേ

വിജയമോഹനും സാറയും രാജശേഖരനും ചെയ്തത്

സ്ക്രീനില് ഞാന് കാണാന് ആഗ്രഹിച്ച

പെര്ഫോമന്സുകള് ആയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us