'സലാർ' ഏറ്റു; തെലുങ്ക് സംസ്ഥാനങ്ങളിൽ കിംഗ് ഖാൻ ചിത്രത്തിന്റെ ഒക്കുപെൻസി കുറഞ്ഞു, റിപ്പോർട്ട്

സലാറിന്റെ ആദ്യ പ്രതികരണങ്ങൾ ചിത്രത്തിന് അനുകൂലമായതോടെ ഡങ്കിയുടെ സ്വീകാര്യത കുറയുകയാണ്

dot image

ഷാരൂഖിന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് 'ജവാന്' ശേഷം റിലീസിനെത്തിയ ചിത്രമാണ് 'ഡങ്കി'. ബോളിവുഡിൽ ഡങ്കി ഹിറ്റിനൊരുങ്ങുമ്പോൾ ചിത്രം തെന്നിന്ത്യയിൽ വലിയ ചലനം സൃഷ്ടിക്കുന്നില്ല എന്നുവേണം പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ. 'കെജിഎഫ്' എന്ന മെഗാ ഹിറ്റിന് ശേഷം പ്രേക്ഷകർ കാത്തിരുന്ന പ്രശാന്ത് നീൽ ചിത്രമാണ് പ്രഭാസ് നായകനായ 'സലാർ'. ഇന്നാണ് സലാർ റിലീസിനെത്തിയത്. സലാറിന്റെ ആദ്യ പ്രതികരണങ്ങൾ ചിത്രത്തിന് അനുകൂലമായതോടെ ഡങ്കിയുടെ സ്വീകാര്യത കുറയുകയാണ്.

തെലുങ്ക് സംസ്ഥാനങ്ങളിൽ ഡങ്കിക്ക് മികച്ച റിലീസാണ് ലഭിച്ചത്. എന്നാൽ മിക്ക മൾട്ടിപ്ലെക്സ് ശൃംഖലകളും സലാറിന്റെ പ്രദർശനം കൂട്ടിയതോടെ ഡങ്കിയുടെ ഒക്കുപെൻസി നിലച്ചിരിക്കുകയാണ്. തെലങ്കാന മേഖലയിലെ ഫസ്റ്റ് ഷോകളിൽ ഡങ്കിയുടെ ഒക്കുപെൻസി 40 ശതമാനമായി കുറഞ്ഞു എന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. സലാറിന് ലഭിച്ച പിന്തുണയും മൗത്ത് പബ്ലിസിറ്റിയുമാണ് ഡങ്കി താഴേക്ക് പോകാൻ കാരണമായത്.

ഇനി ഒരു മമ്മൂട്ടി പടം; ഭാവി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രമാണ് പ്രഭാസ്-പൃഥ്വി കോംബോയിൽ എത്തിയ സലാർ. അതുകൊണ്ടുതന്നെ ആദ്യ ദിന ടിക്കറ്റിനായും മത്സരമായിരുന്നു. രണ്ടാം ദിവസം ഡങ്കിയുടെ ഒക്കുപെൻസി 50 ശതമാനമായി വീണ്ടും കുറഞ്ഞു എന്നാണ് റിപ്പോർട്ട്. തെലുങ്ക് സംസ്ഥാനങ്ങളിൽ വലിയ ആരാധക വൃന്ദം തന്നെ കിംഗ് ഖാനുണ്ട് എന്ന് മുൻപുള്ള 'പഠാൻ', 'ജവാൻ' സിനിമകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഡങ്കിയെ മറ്റ് രണ്ട് ചിത്രങ്ങൾ പോലെ പ്രേക്ഷകർ ഏറ്റെടുത്തില്ല. അതേസമയം ബോളിവുഡിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us