കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രക്ഷകർ ആകാംക്ഷയോടെ കാത്തിരിന്ന പ്രശാന്ത് നീൽ ചിത്രം 'സലാർ' തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. റിബൽ സ്റ്റാർ പ്രഭാസിനൊപ്പം പൃഥ്വിരാജ് കൂടി പ്രധാന വേഷത്തിലെത്തുന്നതോടെ ഇരട്ടി ആവേശത്തിലാണ് മലയാളി പ്രേക്ഷകർ. വർദ്ധരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥി എത്തുന്നത്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രത്തിന് റിലീസ് ഉണ്ട്.
പ്രഭാസിനോളം തന്നെ പ്രാധാന്യം പൃഥ്വിരാജിനും ഉണ്ടെന്നാണ് ട്രെയ്ലർ നൽകിയ സൂചന. പൃഥ്വിരാജ് തന്നെയാണ് എല്ലാഭാഷകളിലും ഡബ്ബ് ചെയ്തിരിക്കുന്നത്. പൃഥിയുടെ മാസ് ലുക്ക് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കെജിഎഫ് അല്ല സലാറെന്നും തന്റെ മറ്റ് സിനിമകളെ അപേക്ഷിച്ച് വൈകരികതയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നുമാണ് സലാറിനെ കുറിച്ച് പ്രശാന്ത് അടുത്തിടെ പറഞ്ഞത്.
ഓസ്കർ അകലെ; ചുരുക്കപ്പട്ടികയിൽ നിന്ന് '2018' പുറത്ത്സലാറിനെ 'ഗെയിം ഓഫ് ത്രോൺസ്' സീരീസുമായി താരതമ്യം ചെയ്യാനാകുമെന്നാണ് പൃഥ്വിരാജിൻ്റെ അഭിപ്രായം. നിരവധി കഥാപാത്രങ്ങളും ചരിത്രവുമെല്ലാം പറയുന്ന വലിയ അദ്ധ്യായമാണ് സലാർ എന്നും രണ്ട് ഭാഗങ്ങളിൽ എങ്ങനെ ഒതുക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
സെൻസർ ബോർഡ് എ-സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തണമെന്നുള്ളത് കൊണ്ട് യു/എ സർട്ടിഫിക്കറ്റ് ആഗ്രഹിച്ചുവെന്നും എന്നാൽ ചില ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന സെൻസർ ബോർഡ് നിർദേശം സ്വീകരിക്കാൻ സംവിധായകൻ തയ്യാറായില്ലെന്നും നിർമ്മാതാവ് പറഞ്ഞിരുന്നു.
അതേസമയം എ റേറ്റിംഗ് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുമെന്ന് 'അനിമൽ' സിനിമയുടെ ഈ വിജയത്തിൽ നിന്ന് മനസിലായിതോടെ സലാറിനും എ സര്ട്ടിഫിക്കറ്റ് തന്നെയിരിക്കട്ടെ എന്ന തീരുമാനത്തിലെത്തി എന്നാണ് നിർമ്മാതാവ് പറഞ്ഞത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് നിർമ്മാണം.
'നേര്' അനശ്വര രാജന്റെ കരിയർ ബെസ്റ്റെന്ന് പ്രേക്ഷകർ; നന്ദി പറഞ്ഞ് താരവും ജീത്തു ജോസഫുംശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.