220 മലയാള സിനിമകളിൽ 12 വിജയം; കേരള ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയത് ഇതരഭാഷാ ചിത്രങ്ങൾ

അന്യഭാഷാ സിനിമകളിൽ 15 ശതമാനവും കേരളത്തിലെ തിയേറ്ററുകൾക്ക് ലാഭമുണ്ടാക്കി

dot image

കേരളത്തിലെ തിയേറ്ററുകളെ 2023ൽ നിലനിർത്തിയതിൽ പ്രധാന പങ്കുവഹിച്ചത് ഇതരഭാഷാ സിനിമകളാണെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കണക്കുകൾ. ഈ വർഷം തിയേറ്ററുകളിലെത്തിയതിൽ 12 മലയാള സിനിമകൾ മാത്രം സാമ്പത്തിക വിജയം നേടിയപ്പോൾ ഇതരഭാഷാ സിനിമകളിൽ 15 ശതമാനവും തിയേറ്ററുകൾക്ക് ലാഭമുണ്ടാക്കിയവയാണ്.

ഇനി ഒരു മമ്മൂട്ടി പടം; ഭാവി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

220 സിനിമകൾ മലയാളത്തിൽ റിലീസിനെത്തിയപ്പോൾ കേരളത്തിൽ റിലീസിനെത്തിയ ഇതരഭാഷാ ചിത്രങ്ങൾ 130 ആണ്. മലയാള സിനിമാ നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകൾ പ്രകാരം (കെഎഫ്പിഎ) ഇറങ്ങിയ 220ൽ 200ഉം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി.

'സലാർ' ഏറ്റു; തെലുങ്ക് സംസ്ഥാനങ്ങളിൽ കിംഗ് ഖാൻ ചിത്രത്തിന്റെ ഒക്കുപെൻസി കുറഞ്ഞു, റിപ്പോർട്ട്

2018, രോമാഞ്ചം, ആർഡിഎക്സ്, കണ്ണൂർ സ്ക്വാഡ് എന്നിങ്ങനെയുള്ള ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയപ്പോൾ ഇതരഭാഷാ സിനിമകളിൽ തമിഴ് സിനിമകളാണ് കേരളത്തിൽ കൂടുതൽ കളക്ഷൻ നേടിയത്. 'ലിയോ', 'ജയിലർ', 'ജിഗർതണ്ഡ ഡബിൾ എക്സ്', 'പോർ തൊഴിൽ', 'പൊന്നിയിൻ സെൽവൻ 2' എന്നീ തമിഴ് ചിത്രങ്ങൾക്ക് പുറമെ 'ജവാൻ', 'പഠാൻ' എന്നീ ഹിന്ദി ചിത്രങ്ങളും 'ഓപ്പൺഹൈമർ', 'മിഷൻ ഇംപോസിബിൾ- ഡെഡ് റെക്കനിങ്' എന്നീ ഹോളിവുഡ് ചിത്രങ്ങളും നേട്ടമുണ്ടാക്കി.

2022ലും സമാന സാഹചര്യമായിരുന്നു കേരള ബോക്സ് ഓഫീസിൽ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 180 മലയാള സിനിമകൾ തിയേറ്ററുകളിൽ എത്തിയപ്പോൾ 17 സിനിമകളാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്.

dot image
To advertise here,contact us
dot image