'മോഹൻലാലിനെ നേരിട്ട് കാണണം'; ആരാധകനെ ചേർത്ത് പിടിച്ച് ലാലേട്ടൻ, തൊട്ടറിഞ്ഞ് വിഷ്ണു

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിവരിക്കാൻ വിഷ്ണു മറന്നില്ല

dot image

'ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്', കൊല്ലം സ്വദേശി വിഷ്ണു ഇത് പറയുമ്പോൾ തന്റെ പ്രിയ നടനെ തൊട്ടറിയാൻ കഴിഞ്ഞതിന്റെ തികഞ്ഞ സന്തോഷത്തിലായിരുന്നു. കാഴ്ച്ച പരിമിതിയുള്ള കൊല്ലം സ്വദേശി വിഷ്ണു കടുത്ത മോഹൻലാൻ ആരാധകനാണ്. മോഹൻലാലിന്റെ സിനിമകൾ മാത്രമാണ് താൻ തിയേറ്ററിൽ പോയി കാണാറുള്ളതെന്നും ഒടിയൻ സിനിമയ്ക്ക് ശേഷം നേര് കാണാനാണ് തിയേറ്ററിൽ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇനി ഒരു മമ്മൂട്ടി പടം; ഭാവി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

ഈ വീഡിയോ കണ്ടതിനു പിന്നാലെയാണ് മോഹൻലാൽ വിഷ്ണുവിനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ നേരിന്റെ സക്സസ് സെലിബ്രേഷൻ വേളയിൽ വിഷ്ണുവിന് ക്ഷണം കിട്ടി. ലാലേട്ടനൊപ്പം സെൽഫിയെടുക്കണമെന്ന ആഗ്രഹവും ഇതിലൂടെ വിഷ്ണുവിന് സാധ്യമായി. നേരിലെ അഭിനയം മികച്ചതാണെന്നും ഇന്ത്യയിൽ ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഉണ്ടാവുമോ എന്ന് സംശയമാണെന്നും വിഷ്ണു പുഞ്ചിരിച്ചു പറയുമ്പോൾ മോഹൻ ലാൽ മാത്രമല്ല ഒപ്പമുള്ളവരെല്ലാം അതിശയംകൂറി.

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിവരിക്കാൻ വിഷ്ണു മറന്നില്ല. മോഹൻലാലും വിഷ്ണുവും ചേർന്ന് കേക്ക് മുറിച്ചാണ് നേരിന്റെ വിജയം ആഘോഷമാക്കിയത്. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ, ശാന്തി മായാദേവി, അനശ്വര രാജൻ എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us