ക്രിസ്തുമസ് ദിനത്തിൽ മാത്രം നാല് കോടി, ആകെ നേട്ടം 30 കോടിക്കും മേൽ; 'നേര്' കുതിക്കുന്നു

വാരാന്ത്യത്തിലും ക്രിസ്തുമസ് ദിനത്തിലും മികച്ച നേട്ടമാണ് നേരിന് സാധ്യമായത്

dot image

പ്രേക്ഷക സ്വീകാര്യതയിലും കളക്ഷൻ കണക്കുകളിലും നേട്ടമുണ്ടാക്കി മോഹൻലാൽ ചിത്രം 'നേര്'. ലോകവ്യാപകമായി 30 കോടി കടന്നാണ് സിനിമയുടെ മുന്നേറ്റം. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് നേരിന്റെത്. കോർട്ട് റൂം ഡ്രാമ ഴോണറിലുള്ളതാണ് സിനിമ.

ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർ അർപ്പിച്ചത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം വാരാന്ത്യത്തിലും ക്രിസ്തുമസ് ദിനത്തിലും മികച്ച നേട്ടമാണ് നേരിന് സാധ്യമായത്.

'എനിക്കും നിനക്കുമിടയിലെന്ത്'; 'ആയാളും ഞാനും തമ്മിൽ' എന്ന പേരിനെ കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ്

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം 2.8 കോടി രൂപയാണ് കേരളത്തിൽ ചിത്രം നേടിയത്. ആറ് കോടിയായിരുന്നു ആകെ കളക്ഷൻ. മൗത്ത് പബ്ലിസിറ്റിയിൽ അടുത്ത ദിവസങ്ങളിലും ചിത്രം തിയേറ്ററിൽ ആളെ കയറ്റി. ക്രിസ്തുമസ് ദിനമായ ഇന്നലെ മാത്രം 4.05 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിലെ ക്രിസ്തുമസ് റിലീസുകളിൽ റെക്കോഡ് നമ്പറാണ് നേരിന്റെത്. ഓവർസീസിൽ 15 കോടിയും കേരളത്തിൽ നിന്നുള്ള 15 കോടിയും ചേർന്നാണ് 30 കോടി നേട്ടം. ഇന്ത്യയിലെ മറ്റു റിലീസിങ് സെന്ററുകളിൽ നിന്നായി 2 കോടിയും ചിത്രത്തിന് ലഭിച്ചു.

'ചത്ത കഴുകനെ പച്ചയ്ക്ക് കടിച്ചു, ഓരോ ടേക്കിനു ശേഷവും മദ്യം കൊണ്ട് വായ് കഴുകി'; അർനോൾഡ്

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.

dot image
To advertise here,contact us
dot image