സിബി മലയില് പ്രസിഡന്റ്, ബി ഉണ്ണികൃഷ്ണന് ജനറൽ സെക്രട്ടറി; ഫെഫ്കയ്ക്ക് പുതിയ നേതൃത്വം

കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം

dot image

കൊച്ചി: ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ എച്ചും തുടരും. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

മാധ്യമപ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി മുന്കൂര് ജാമ്യം തേടി

ജി എസ് വിജയൻ, എൻ എം ബാദുഷ, ദേവി എസ്, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റുമാർ), ഷിബു ജി സുശീലൻ, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ, പ്രദീപ് രംഗൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഗുരുതുല്യനെ അവസാനമായി കാണാൻ...; വിജയകാന്തിന്റെ വസതിയിൽ കണ്ണീരണിഞ്ഞ് വിജയ്

21 സംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമ്മാണം, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങൾ പുതിയവർഷത്തിലുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us