'രജനികാന്ത് വലിയ സ്റ്റാറാണ്, ജയിലറിൽ പ്രായം അത്രയും കാണിക്കരുതെന്ന് പലരും പറഞ്ഞു'; നെൽസൺ ദിലീപ്കുമാർ

'ഏറ്റവും വലിയ വെല്ലുവിളി രജനികാന്തിന്റെ പ്രായം പ്രേക്ഷകർ ഏറ്റെടുക്കുന്നതിലായിരുന്നു'

dot image

നിരവധി ആശയക്കുഴപ്പങ്ങളോടെ ചെയ്ത സിനിമയായിരുന്നു ജയിലർ എന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും നെൽസൺ പറഞ്ഞു. സിനിമയിലെ പ്രധാന പ്രശ്നം രജനികാന്തിന്റെ പ്രായമായിരുന്നു എന്നും ആരാധകർ അത് അംഗീകരിക്കില്ല എന്ന് സിനിമ മേഖലയിൽ നിന്നുള്ളവർ വരെ പറഞ്ഞതായും നെൽസൺ വ്യക്തമാക്കി. ഫിലിം കംപാനിയൻ ഡയറക്ടേഴ്സ് അഡ്ഡ 2023 എന്ന പരിപാടിയിലാണ് നെൽസൺ ജയിലറിനെ കുറിച്ച് സംസാരിച്ചത്.

'രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ജയിലറിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എനിക്ക് നിരവധി സംശയങ്ങളുണ്ടായിരുന്നു. ഈ സിനിമ ചെയ്യും എന്ന് എന്നെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. പല കാരണങ്ങളാൽ സിനിമയുടെ പ്രൊഡക്ഷൻ സമയം മുതലെ ആശയക്കുഴപ്പങ്ങളുണ്ടായി. ഏറ്റവും വലിയ വെല്ലുവിളി രജനികാന്തിന്റെ പ്രായം പ്രേക്ഷകർ ഏറ്റെടുക്കുക എന്നായിരുന്നു. ''അദ്ദേഹം ഇതുവരെ ചെയതത് പോലെ തന്നെ ചെയ്യട്ടെ, പ്രായം മാറ്റേണ്ടതില്ല', എന്നായിരുന്നു സിനിമ മേഖലയിൽ നിന്ന് പോലും എല്ലാവരും പറഞ്ഞിരുന്നത്. 'എനിക്ക് ഒരേസമയം ആത്മവിശ്വാസവും ആത്മവിശ്വാസക്കുറവും ഉണ്ടായി', നെൽസൺ പറഞ്ഞു.

ചിരിപ്പിച്ച് വിറപ്പിച്ച ഫിലോമിന; ഓർമ്മകൾക്ക് 17 വയസ്

'സിനിമ പരാജയപ്പെട്ടാലും അത് എന്റെ റിസ്ക്കിൽ ഏറ്റെടുക്കാൻ ഞാൻ തയാറായിരുന്നു. മറ്റുള്ളവർ എന്നോട് അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ തീരുമാനം മാറ്റാൻ തയാറായിരുന്നില്ല. എന്നാൽ ഷൂട്ട് തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ സീനുകൾ വർക്ക് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി. അപ്പോൾ നല്ല ആത്മവിശ്വാസം തോന്നി', സംവിധായകൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image