'GOAT' ജോഡി ഒന്നിക്കുന്നത് 21 വർഷത്തിന് ശേഷം; ദളപതിക്കൊപ്പം വർക്ക് ചെയ്യുന്നതിലെ സന്തോഷത്തിൽ സ്നേഹ

വിജയ്യുടെ മുൻചിത്രമായ വാരിസിൽ താരത്തിന്റെ സഹോദരിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് സ്നേഹയെയായിരുന്നു

dot image

വിജയ്-വെങ്കട് പ്രഭു ടീമിന്റെ ഗോട്ട് എന്ന സിനിമയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്ച്ചാ വിഷയം. സിനിമയുടെ പോസ്റ്ററുകൾ മുതൽ താരനിരയെക്കുറിച്ച് വരെയുള്ള ചർച്ചകളിലാണ് ആരാധകർ. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ് സിനിമയിൽ വിജയ്യുടെ നായികയായി സ്നേഹ എത്തുന്നുവെന്നത്.

21 വർഷങ്ങൾക്ക് ശേഷമാണ് സ്നേഹ വിജയ് ചിത്രത്തിന്റെ ഭാഗാമാകുന്നത്. 2003ൽ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ, വിജയ്ക്കൊപ്പം വീണ്ടും വർക്ക് ചെയ്യുന്നതിന്റെ സന്തോഷം സ്നേഹ പങ്കുവെച്ചിരുന്നു. ഗോട്ടിലെ വേഷം ലഭിച്ചത് ഒരു ഭാഗ്യമായി കാണുന്നതായി സ്നേഹ പറഞ്ഞിരുന്നു.

ഇത്ര വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രൂപം പഴയത് പോലെ തന്നെ നിലനിർത്തുന്നതെന്ന് താൻ വിജയ്യോട് ചോദിച്ചെന്നും അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണെന്നും സ്നേഹ പറഞ്ഞിരുന്നു. വിജയ്യുടെ മുൻചിത്രമായ വാരിസിൽ താരത്തിന്റെ സഹോദരിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് സ്നേഹയെയായിരുന്നു. എന്നാൽ സ്നേഹ അത് നിരസിച്ചിരുന്നു.

തുടക്കം മുതൽ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും 'ഗോട്ട്'; പാർവതി നായർ

അതേസമയം ഗോട്ടിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ അടുത്ത ഷെഡ്യൂളിനായി അണിയറപ്രവർത്തകർ ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചു. ചിത്രത്തിൽ മീനാക്ഷി ചൗധരിയും മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us