വിവേകാനന്ദനും ടീസറും വൈറലാണ്; ശ്രദ്ധ നേടി കമൽ ചിത്രത്തിന്റെ ടീസർ

ഏറെ നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇതെന്ന് പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്

dot image

ഷൈന് ടോം ചാക്കോയെ ടൈറ്റില് കഥാപാത്രമാക്കി സംവിധായകന് കമല് ഒരുക്കിയ വിവേകാനന്ദന് വൈറലാണ് എന്ന ചിത്രത്തിന്റെ ടീസര് വൈറലാകുന്നു. 1.38 മിനിറ്റ് ദൈര്ഘ്യമുള്ള രസകരമായ ടീസറാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഏറെ നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇതെന്ന് പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ്, അജു വർഗീസ്, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്.

കമലിന്റെ സഹസംവിധായകനായാണ് ഷൈൻ ടോം ചാക്കോ മലയാള സിനിമയിലേക്കെത്തുന്നത്. കമലിന്റെ നമ്മള്, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും ഷൈൻ അഭിനയിച്ചിട്ടുണ്ട്. തന്റെ ഗുരുവിന്റെ സിനിമയിൽ ഷൈൻ നായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട് വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയ്ക്ക്.

സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നെടിയത്ത് പ്രൊഡക്ഷന്സിന്റെ ബാനറില് നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല് തന്നെയാണ് നിര്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന് എബ്രഹാമും നിര്വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ പ്രൊഡ്യൂസേഴ്സ് കമലുദ്ദീന് സലിമും, സുരേഷ് എസ് എ കെയുമാണ്. ആര്ട്ട് ഡയറക്ടര് ഇന്ദുലാല്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പാണ്ഡ്യന് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഉണ്ണിത്താനാശാന്, ചെനിച്ചേരി കുറുപ്പ്...; മലയാളിയെ ചിരിപ്പിക്കാത്ത ജഗതി കഥാപാത്രങ്ങള്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us