'ടോക്സിക്' നായികയാവാൻ കരീന?; യാഷ്-ഗീതു മോഹൻദാസ് ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട്

താരത്തിന്റെ ആദ്യ കന്നഡ ചിത്രമായിരിക്കുമിത്.

dot image

കെജിഎഫ് നായകൻ യാഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിൽ ബോളിവുഡ് താരം കരീന കപൂർ നായികയാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. താരത്തിന്റെ ആദ്യ കന്നഡ ചിത്രമായിരിക്കുമിത്.

ഉണ്ണിത്താനാശാന്, ചെനിച്ചേരി കുറുപ്പ്...; മലയാളിയെ ചിരിപ്പിക്കാത്ത ജഗതി കഥാപാത്രങ്ങള്

നേരത്തെ തെന്നിന്ത്യൻ താരം സായി പല്ലവിയായിരിക്കും ടോക്സിക്കിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത് തള്ളിക്കൊണ്ടാണ് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. കരീനയിൽ നിന്നോ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നോ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും യാഷ് ആരാധകർ പുതിയ റിപ്പോർട്ടിൽ വലിയ ആവേശത്തിലാണ്.

ക്യാപ്റ്റന് അന്തിമോപചാരം അർപ്പിക്കാൻ സുര്യയെത്തി; സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. 2025 ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്. നിലവില് സിനിമയുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us