81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം നാളെ; പോരാട്ടത്തിൽ മുന്നിൽ ബാർബിയും ഓപ്പൺഹൈമറും

ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് പുരസ്കാര പ്രഖ്യാപനങ്ങൾ നടക്കുക

dot image

ലോകസിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം നാളെ. ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് പുരസ്കാര പ്രഖ്യാപനങ്ങൾ നടക്കുക. ചടങ്ങിന്റെ റെഡ് കാർപെറ്റ് സെഗ്മെന്റ് രാവിലെ 5:30 മുതൽ ആരംഭിക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നിന്നാണ് ഷോ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ലയൺസ്ഗേറ്റ് പ്ലേയിൽ മാത്രമാണ് ഇന്ത്യക്കാർക്ക് ഗോൾഡൻ ഗ്ലോബ് സ്ട്രീം ചെയ്യാൻ സാധിക്കുക.

സ്റ്റാൻഡ്-അപ്പ് കൊമേഡിയനും നടനുമായ ജോ കോയാണ് ഈ വർഷം പുരസ്കാര പ്രഖ്യാപനം അവതരിപ്പിച്ചു. ജോ കോയ് ആദ്യമായാണ് ഗോൾഡൻ ഗ്ലോബ് അവതരിപ്പിക്കുന്നത്. കൂടാതെ മിഷേൽ യോ, വിൽ ഫെറൽ, ആഞ്ചല ബാസെറ്റ്, അമാൻഡ സെയ്ഫ്രഡ് തുടങ്ങിയ അവതാരകരും പങ്കെടുക്കും. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോ എന്ന പ്രത്യേകതയുമുണ്ട് ഈ വർഷം. ഡിക്ക് ക്ലാർക്ക് പ്രൊഡക്ഷൻസീനും എൽഡ്രിഡ്ജ് ഇൻഡസ്ട്രീസിനുമാണ് ഈ വർഷത്തെ അവാർഡ് ഷോയുടെ അവകാശങ്ങൾ.

ഒന്പത് നോമിനേഷനുകളുമായി ബാർബിയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയിൽ മുന്നിൽ. എട്ട് നോമിനേഷനുകളുമായി ഓപ്പൺഹൈമറും തൊട്ടുപിന്നിലുണ്ട്. ലിയനാര്ഡോ ഡികാപ്രിയോ നായകനായ മാർട്ടിൻ സ്കോർസെസി ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്ളവര് മൂണ്, എമ സ്റ്റോണ് നായികയായ പുവര് തിങ്സ് എന്നീ സിനിമകള്ക്ക് ഏഴ് നോമിനേഷനുകള് ലഭിച്ചിട്ടുണ്ട്.

എന്താ മോനെ, ഇത് 'ലാൽ കോട്ട' അല്ലേ...; കേരളാ ബോക്സോഫീസിലെ പത്താമൻ ഇനി 'നേര്'

എമ സ്റ്റോണ്, ലിയനാര്ഡോ ഡികാപ്രിയോ, കീലിയന് മര്ഫി, ഡാവിന് ജോയ് റാന്ഡോള്ഫ് എന്നിവര് മികച്ച അഭിനയത്തിനുള്ള നോമിനേഷനുകളില് ഇടം നേടിയിട്ടുണ്ട്. അഞ്ച് നോമിനേഷനുകള് നേടി ഏറ്റവും കൂടുതല് നോമിനേറ്റ് ചെയ്യപ്പെട്ട ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം സൗത്ത് കൊറിയന് ചിത്രമായ പാസ്റ്റ് ലൈവ്സ് മാറി. സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടം, ടെലിവിഷനിലെ സ്റ്റാൻഡ്-അപ്പ് കോമഡിയിലെ മികച്ച പ്രകടനം എന്നീ രണ്ട് പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ആദ്യ ചടങ്ങ് കൂടിയാണിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us