81-മത് ഗോൾഡൻ ഗ്ലോബ്സിന് നാളെ കാലിഫോർണിയയിലെ ബെവർലി ഹിൽസ് വേദിയാകുമ്പോൾ ലോക പ്രേക്ഷകർ കാത്തിരിക്കുന്ന കൗതുകമുണർത്തുന്ന ഒന്നാണ് വിജയികളെ കാത്തിരിക്കുന്ന ലക്ഷ്വറി ഗിഫ്റ്റുകൾ. ബ്രാൻഡഡ് എക്സ്ക്ലൂസീവ് പ്രോഡക്ടുകളടക്കം ലക്ഷ്വറി യാത്രകൾ വരെയാണ് ഗിഫ്റ്റുകളിൽ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുള്ളത്.
നാല് കോടിക്ക് മുകളിൽ മൂല്യമുള്ള ഗിഫ്റ്റ് ബാഗുകളിൽ 35-ലധികം ആഡംബര ഉൽപ്പന്നങ്ങളാണുള്ളതെന്ന് ഗോൾഡൻ ഗ്ലോബ്സ് വെബ്സൈറ്റിൽ പറയുന്നു. അവതാരകരും വിജയികളും അടങ്ങുന്ന 83 വിശിഷ്ട അതിഥികൾക്കാണ് സമ്മാനം. കൂടാതെ സ്വകാര്യ ജെറ്റ് ക്രെഡിറ്റുകൾ മുതൽ ഒരു സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റുമായുള്ള എക്സ്ക്ലൂസീവ് സെഷൻ വരെയും സമൃദ്ധമായ ഉൽപ്പന്നങ്ങളുടെ ബാഗും ഇക്കൊല്ലത്തെ പ്രത്യേകതകളാണ്.
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം നാളെ; പോരാട്ടത്തിൽ മുന്നിൽ ബാർബിയും ഓപ്പൺഹൈമറുംഇതിൽ തിരഞ്ഞെടുക്കപ്പെട്ട ചില വിശിഷ്ടാതിഥികൾക്ക് പ്രത്യേകം സമ്മാനങ്ങളുമുണ്ടാകും. പത്ത് പേർക്ക് ഒൻപത് ലക്ഷം രൂപയ്ക്കുമേൽ വില മതിക്കുന്ന O ജെറ്റിൽ സഞ്ചരിക്കാനുള്ള അവസരവും 57 ലക്ഷം രൂപ മൂല്യമുള്ള കൂമി x മുസോ എന്ന ലോകപ്രശസ്ത ജ്വല്ലറി ബ്രാൻഡിന്റെ എമറാൾഡ് കമ്മലുകളും ഗഫ്റ്റ് ഹാംപറിൽ ഉണ്ടാകും.
ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് പുരസ്കാര പ്രഖ്യാപനം. ചടങ്ങിന്റെ റെഡ് കാർപെറ്റ് സെഗ്മെന്റ് രാവിലെ 5:30 മുതൽ ആരംഭിക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നിന്നാണ് ഷോ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ലയൺസ്ഗേറ്റ് പ്ലേയിൽ മാത്രമാണ് ഇന്ത്യക്കാർക്ക് ഗോൾഡൻ ഗ്ലോബ് സ്ട്രീം ചെയ്യാൻ സാധിക്കുക.