'ഗോട്ട്' ഇനി ശ്രീലങ്കയിലേക്ക്... അവിടുന്ന് രാജസ്ഥാൻ, ഇസ്താംബൂൾ; 'എ വെങ്കട് പ്രഭു ഹീറോ' ഒരുങ്ങുന്നു

ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഷെഡ്യൂൾ തീർത്ത ശേഷം ഗോട്ട് ടീം ശ്രീലങ്കയിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്

dot image

വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT). വലിയൊരു താരനിര തന്നെ ഭാഗമാകുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്. ഇപ്പോൾ സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഷെഡ്യൂൾ തീർത്ത ശേഷം ഗോട്ട് ടീം ശ്രീലങ്കയിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിനിമയുടെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ആരംഭിക്കും. തുടർന്ന് 2024 ഫെബ്രുവരിയിൽ രാജസ്ഥാനിൽ ചിത്രീകരണം നടത്തും. ശേഷം അണിയറപ്രവർത്തകർ ഇസ്താംബൂളിലേക്ക് പോകും. ചിത്രം 2024 ലെ വേനൽക്കാല റിലീസായെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

'ലിയോ'യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, യോഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവർക്കൊപ്പം മലയാളി താരം ജയറാമും സിനിമയുടെ ഭാഗമാകുന്നുണ്ട്. നേരത്തെ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'തുപ്പാക്കി'യിലും ജയറാം അഭിനയിച്ചിരുന്നു.

ഗോൾഡൻ ഗ്ലോബ് 2024: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഉയരങ്ങളിൽ ഓപ്പൺഹെെമർ, കളറാക്കി ബാർബി

യുവൻ ശങ്കർ രാജ സിനിമയ്ക്ക് സംഗീതമൊരുക്കും. സിദ്ധാർത്ഥ നുനിയാണ് ഛായാഗ്രാഹകൻ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിർവ്വഹിക്കുക. എജിഎസ് എന്റര്ടെയ്മെന്റാണ് ചിത്രം നിര്മ്മിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us