ഈ വർഷത്തെ ഓസ്കറിൽ മലയാളത്തിന് അഭിമാന നിമിഷമുണ്ടാകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ശ്രദ്ധേയ ചിത്രം '2018' മികച്ച ചിത്രം എന്ന വിഭാഗത്തിലേക്കുള്ള ചുരുക്കപ്പട്ടികയിലേക്ക് കടന്നിരിക്കുകയാണ്. ലോകമെമ്പാട് നിന്നുമുള്ള 265 സിനിമകളിലാണ് 2018-ഉം ഭാഗമായിരിക്കുന്നത്. 2018-നൊപ്പം ബോളിവുഡിൽ നിന്ന് 'ട്വൽത്ത് ഫെയ്ൽ' എന്ന ചിത്രമാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു നാമനിര്ദേശം.
'ലാലേട്ടൻ ഫസ്റ്റ്'; മുത്തയ്യ മുരളീധരന്റെ ഫേവറൈറ്റ് സ്റ്റാർ ലിസ്റ്റ് ഇങ്ങനെമുൻപ് ഇന്ത്യയിൽ നിന്നും മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഔദ്യോഗിക ഓസ്കർ എൻട്രിയായി 2018 ഇടം നേടിയിരുന്നെങ്കിലും നോമിനേഷനിൽ കയറിക്കൂടാൻ സാധിച്ചിരുന്നില്ല. ഓസ്കർ നോമിനേഷനുകൾ ജനുവരി 23നാണ് പ്രഖ്യാപിക്കുക. 265 സിനിമകളിൽ നിന്ന് പത്ത് സിനിമകൾ മാത്രമാണ് ഓസ്കറിന് വേണ്ടി മത്സരിക്കുക.
'ഇങ്ങനെ ആരാധന കാട്ടരുത്'; യഷ് ആരാധകരുടെ മരണം, കുടുംബത്തെ കാണാൻ വീട്ടിലെത്തി താരംഅതിജീവനത്തിലൂടെയും കരുത്തിലൂടെയും വെല്ലുവിളികളിലൂടെയും കേരള ജനത കടന്നുപോയ 2018 മഹാ പ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് '2018: എവരിവൺ ഈസ് എ ഹീറോ'. ടൊവിനോ തോമസ്, ആസിഫ് അലി, ലാൽ, അജു വർഗീസ്, നരേൻ, തൻവി റാം, ദേവനന്ദ, ഇന്ദ്രൻസ്, സുധീഷ് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.