500 കോടിയിലേക്ക് ഇനിയെത്ര ദൂരം; 'സലാർ' ഇതുവരെ നേടിയത്

ആഗോള തലത്തിൽ ചിത്രം 650 കോടിയാണ് ഇതുവരെ നേടിയത്

dot image

പ്രഭാസ്-പൃഥ്വിരാജ് സുപ്രധാന വേഷത്തിലെത്തിയ ചിത്രം 'സലാർ: സീസ് ഫയർ- പാർട്ട് 1' വിജയകരമായി രണ്ടാം ആഴ്ച്ചയും പിന്നിടുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച തുടക്കമാണുണ്ടായത്. 90.7 കോടി രൂപയായിരുന്നു റിലീസ് ദിവസം ചിത്രം നേടിയത്. ഷാരൂഖ് ചിത്രം 'ഡങ്കി'യെ പിന്നിലാക്കിക്കൊണ്ടായിരുന്നു ഈ നേട്ടം. സാക്നിൽക്കിന്റെ പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ സലാർ ഇതുവരെ 393.25 കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിന് നൽകിയിരിക്കുന്നത്.

ഞായറാഴ്ച്ചത്തെ 6.05 കോടി എന്ന നേട്ടത്തെ അപേക്ഷിച്ച് തിങ്കളാഴ്ച്ച ചിത്രത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും 18-ാം ദിവസത്തിലെത്തിയിട്ടും സലാറിന് 2.25 കോടി വരെ കളക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. ആഗോള തലത്തിൽ ചിത്രം 650 കോടിയാണ് ഇതുവരെ നേടിയത്.

പൃഥ്വിരാജ്-പ്രഭസ് കോംബോയുടെ പെർഫോമൻസും പ്രശാന്ത് നീൽ എന്ന സംവിധായകന്റെ ഫിലിം മേക്കിങ്ങുമാണ് സലാറിനെ ഉയർത്തിപ്പിടിക്കുന്നത്. ശ്രുതി ഹാസൻ, ജയപതി ബാബു, റ്റിന്നു ആനന്ദ്, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സലാർ: പാർട്ട് 2 ശൈര്യാംഗ പർവം' എന്ന ചിത്രത്തിന്റെ സീക്വൽ പ്രാരംഭ ഘട്ടത്തിലാണ്. തിരക്കഥ തയാറാണെന്ന് മുൻപ് നിർമ്മാതാക്കളും അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us