'ഇന്ത്യൻ സിനിമയിലെ മികച്ച നടനാണ് വിജയ് സേതുപതി, അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായി'; കത്രീന കൈഫ്

'എന്റെയും വിജയ്യുടെയും കഥാപാത്രങ്ങൾ തമ്മിൽ ഇത്രയും കെമിസ്ട്രി ഉണ്ടായിരുന്നു എന്ന് പ്രതീക്ഷിച്ചിരുന്നില്ല'

dot image

ബോളിവുഡ് നടി കത്രീന കൈഫും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മെറി ക്രിസ്മസ്'. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കത്രീന കൈഫ് നല്കിയ അഭിമുഖത്തില് വിജയ് സേതുപതിയില് നിന്ന് താന് പഠിച്ച കാര്യങ്ങളെ കുറിച്ച് താരം പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

'ഇന്ന് സിനിമ മേഖലയിലുള്ളതില് വെച്ച് ഏറ്റവും മികച്ച നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ പോലെ ഒരു നടനൊപ്പം സിനിമ ചെയ്യുമ്പോള് വളരെ ആവേശത്തിലായിരുന്നു ഞാന്. ഷൂട്ടിന് മുന്പുള്ള റിഹേഴ്സല് സമയത്ത് ഞങ്ങള് തമ്മില് ഒരുപാട് സംസാരിച്ചു. അദ്ദേഹം കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുന്ന രീതി തന്നെ വളരെ വ്യത്യസ്തമാണ്, അത് എന്നെ ആകർഷിക്കുകയും നോക്കി പഠിക്കുകയും ചെയ്തു. മെറി ക്രിസ്മസിന്റ ഫൈനൽ ഔട്ട് കണ്ടപ്പോൾ ഞാൻ സംവിധായകനോട് പറഞ്ഞു എന്റെയും വിജയ്യുടെയും കഥാപാത്രങ്ങൾ തമ്മിൽ ഇത്രയും കെമിസ്ട്രി ഉണ്ടായിരുന്നു എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന്', കത്രീന പറഞ്ഞു.

കടമ്പകളേറെ; പ്രതീക്ഷയോടെ ഓസ്കറില് മികച്ച ചിത്രമാകാന് '2018', കൂടെ '12ത്ത് ഫെയ്ല്'

സംവിധായകന് ശ്രീറാം രാഘവനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ, 'ശ്രീറാം രാഘവന്റെ വലിയ ഫാൻ ആണ്. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്റെ അഭിപ്രായത്തിൽ 'മെറി ക്രിസ്മസ്' വളരെ മനോഹരമായ ഒരു കഥയാണ്, അത് എന്നിലേക്ക് വരുമ്പോൾ ശ്രീറാം രാഘവന്റെ സിനിമ ചെയ്യുന്നു എന്നതിൽ മാത്രമല്ല, ഇത്രയും മനോഹരമായ ഒരു കഥയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. 'മെറി ക്രിസ്മസ്' എന്നും ഞാൻ അഭിമാനിക്കുന്ന ഒരു സിനിമയായിരിക്കും. എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന ചിത്രം', കത്രീന കൈഫ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us