മലയാളത്തിന്റെ ഗാനഗന്ധർവ്വന് പിറന്നാൾ സമ്മാനവുമായി ഗായക കൂട്ടായ്മ. പരിപാടിയിൽ യേശുദാസും കുടുംബവും പങ്കെടുത്തു. യേശുദാസ് അക്കാദമിയും സമം ഗാന സംഘടനയും ചേർന്ന് എറണാകുളത്ത് നടത്തിയ ചടങ്ങിൽ അമേരിക്കയിൽ നിന്ന് യേശുദാസും കുടുംബവും ഓൺലൈൻ ആയി പങ്കുചേരുകയായിരുന്നു.
വിജയ് യേശുദാസിനൊപ്പം ചടങ്ങിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും നടൻ സിദ്ധിക്കും അടങ്ങുന്ന വലിയ താരനിരയും പങ്കെടുത്തു. തന്റെ പ്രിയ സുഹൃത്തുക്കൾ ഒത്തു ചേർന്നു നൽകിയ ഈ മധുരം ഏറ്റവും വലിയ സമ്മാനമായി കാണുന്നുവെന്ന് യേശുദാസ് പറഞ്ഞു. ആശംസകളുറിയിച്ച് ഉലകനായകൻ കമലഹാസനും ഓൺലൈനിലെത്തി.
'ആ നാദബ്രഹ്മത്തിന് എന്നും യുവത്വമാണ്'; യേശുദാസിന് ആശംസകളറിയിച്ച് മോഹൻലാൽ, വീഡിയോസംഗീതത്തെ ബഹുമാനിക്കുക. സംഗീതത്തിലാണ് ലോകത്തിന്റേതായ നിലനിൽപ്പ്. ശരീരത്തിന്റെ തുടിപ്പുകൾ പോലും സംഗീതവുമയി ബന്ധപ്പെട്ടിരിക്കുന്നു. നദികളാണെങ്കിലും കാറ്റാണെങ്കിലും അതിലെല്ലാം സംഗീതത്തിന്റെ അംശമുണ്ട്. ആ സംഗീതത്തെ ബഹുമാനിക്കണം. നമ്മൾ സഹോദരങ്ങളാണ്, ഒരുതരത്തിലും ജാതി മത ഭേതമന്യേ എല്ലാവരും തുല്യരാണെന്നും സ്നേഹം കൊണ്ടൊരു ലോകത്തെ സൃഷ്ടിച്ചെടുക്കുക എന്നത് മനസിലാക്കി അതിന് വേണ്ടി പ്രവർത്തിക്കണം. നമുക്ക് നൽകിയിട്ടുള്ള പ്രകൃതിയെ സ്നേഹിക്കുക. സംഗീതത്തിലുള്ള അംശങ്ങളെ മനസിലാക്കുക, അദ്ദേഹം വ്യക്തമാക്കി.