മമ്മൂട്ടിയുടെ ആക്ഷൻ- കോമഡി എൻ്റർടെയ്നർ 'ടർബോ' അണിയറയിലാണ്. വെെശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്.
കന്നഡ നടൻ രാജ് ബി ഷെട്ടി ഉൾപ്പെടുന്ന ഒരു സംഘട്ടന രംഗമാണ് വിഡിയോയിലുള്ളത്. വിയറ്റ്നാം ഫൈറ്റേർസാണ് ഒപ്പം വീഡിയോയിൽ. വിയറ്റ്നാം ഫൈറ്റേർസിനൊപ്പം നിൽക്കുന്ന ചിത്രം സംവിധായകൻ തന്നെ പങ്കുവെച്ചിരുന്നു. കോടികൾ മുടക്കി ചിത്രീകരിക്കുന്ന ആക്ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന.
From the sets of #Turbo 🔥🔥🔥@mammukka - Raj B Shetty - Vyshak pic.twitter.com/jPP3MAMNCC
— ForumKeralam (@Forumkeralam2) January 9, 2024
ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
ഇനി മണിരത്നം പറയും, ജോജു ചെയ്യും; തഗ് ലൈഫിൽ കമലിനൊപ്പംമമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. രാജ് ബി ഷെട്ടിയ്ക്ക് പുറമെ തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിലുണ്ട്. ജസ്റ്റിൻ വർഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് ചിത്രസംയോജനം.