ജയറാം- മിഥുൻ മാനുവൽ തോമസിന്റെ കൂട്ടുകെട്ടില് പുറത്തിറങ്ങിയ ഓസ്ലർ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടി സുപ്രധാനമായ വേഷത്തിലെത്തുന്ന ചിത്രം രണ്ടു ദിവസം പിന്നിടുമ്പോൾ ആഭ്യന്തര ബോക്സോഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിലീസ് ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് 2.8 കോടി നേടിയപ്പോൾ രണ്ടാം ദിനമായ ഇന്നലെ 2.2 കോടിയാണ് നേടിയത്. ശനി, ഞായർ ദിവസങ്ങളിൽ ഈ തുക വർധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ഓസ്ലറിന് വെള്ളിയാഴ്ച 39.45 ശതമാനം ഒക്യൂപെന്സിയാണ് തിയേറ്ററുകളിൽ ലഭിച്ചത്. ഇന്നലെ രാത്രി ഒക്യൂപെന്സി 69.23% ആയിരുന്നു. ഈ അവധി ദിനങ്ങളിൽ ഒക്യൂപെന്സി ഇതുപോലെ നിലനിർത്തിയാൽ മികച്ച വീക്കെൻഡ് കളക്ഷൻ തന്നെ സിനിമയ്ക്ക് ലഭിക്കും. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ സിനിമ ആറ് കോടിയോളം രൂപ നേടിയെന്നതും ശ്രദ്ധേയമാണ്.
മമ്മൂട്ടിയുടെ ഫൈറ്റിന് പഞ്ച് നൽകാൻ മോഹൻലാലിന്റെ ഹിറ്റ് പാട്ട്; ടർബോയെക്കുറിച്ച് പുതിയ റിപ്പോർട്ട്അബ്രഹാം ഓസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്ധീര് കൃഷ്ണന് ആണ് ഓസ്ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര് ആണ് ഛായാഗ്രഹണം. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് സൈജു ശ്രീധരന്, കലാസംവിധാനം ഗോകുല് ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.