ഇത് 'GOAT' സ്ക്വാഡ്; 'ദളപതി68' അപ്ഡേറ്റ് ഇതാ

വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവർ പുതിയ പോസ്റ്ററിൽ ഉണ്ട്

dot image

'ലിയോ' നേടിയ റെക്കോഡ് വിജയത്തിനപ്പുറം വെങ്കട്ട് പ്രഭുവിനൊപ്പം സിനിമയൊരുക്കുകയാണ് ഇളയദളപതി വിജയ്. 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം- GOAT'ന്റെ ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കും കൗതുകത്തോടെ കണ്ട പ്രേക്ഷകർക്ക് ഗോട്ട് സ്ക്വാഡിനെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ.

കേരളത്തിൽ കോട്ടകെട്ടാൻ ധനുഷും; ബോക്സ് ഓഫീസിൽ കുതിച്ച് 'ക്യാപ്റ്റൻ മില്ലർ'

വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരാണ് പോസ്റ്ററിലുള്ളത്. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതാണ് പശ്ചാത്തലം. മെഷീൻ ഗണ്ണുമായി നിൽക്കുകയാണ് നാല് പേരും പോസ്റ്ററിൽ.

2023 നവംബറിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തായ്ലൻഡ്, ചെന്നൈ ഷെഡ്യൂളുകൾ പൂർത്തിയായി. ശ്രീലങ്ക, രാജസ്ഥാൻ, ഇസ്താംബുൾ എന്നിവിടങ്ങളിലാണ് ഇനി ചിത്രീകരണം നടത്തുക. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിൽ രണ്ട് പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുക എന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തിയ വിജയ്യുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ഇത് 'നേര്'; 100 കോടി ക്ലബ് വീണ്ടും തന്റേതാക്കി മോഹൻലാൽ

വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us