കഴിഞ്ഞ ദിവസം കെ എസ് ചിത്രയുടേതായി സോഷ്യൽ മീഡിയയിൽ വന്ന ഒരു വീഡിയോയ്ക്ക് പിന്നാലെ വലിയ വിമർശനമാണ് ഗായികയ്ക്കെതിരെ ഉണ്ടായത്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഇതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇതിനിടെ ഗായകനായ സൂരജ് സന്തോഷ് ചിത്രയ്ക്കെതിരെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തതും വിലയ ചർച്ചയായി മാറുകയായിരുന്നു.
സൗകര്യപൂർവ്വം ചരിത്രം മറന്നു കൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സെെഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്ദു എന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ്. എത്ര എത്ര കെ എസ് ചിത്രമാർ ഇതി തനി സ്വരൂപം കാട്ടാനിരിക്കുന്നു. കഷ്ടം, പരമ കഷ്ടം, എന്നായിരുന്നു സൂരജിന്റെ പ്രതികരണം. ചിത്രയുടെ വീഡിയോയ്ക്കും മോശം പ്രതികരണങ്ങളാണെത്തിയത്.
ക്രിട്ടിക്സ് ചോയ്സ് അവാർഡ്സിലും 'ഓപ്പൺഹൈമർ' തന്നെ താരം; നാല് പുരസ്കാരങ്ങള് നേടി ബീഫ്സംഭവത്തിൽ ഗായികയെ പിന്തുണച്ചും നിരവധി പേർ വീഡിയോ റീപോസ്റ്റ് ചെയ്യുന്നുണ്ട്. 'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് 'ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിക്കണം. വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് തെളിക്കണം. ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നായിരുന്നു ചിത്ര വീഡിയോയിലൂടെ പറഞ്ഞത്.