'കുടുംബത്തിന് ഇഷ്ടമല്ല'; സോഷ്യല് മീഡിയയില് പോസ്റ്റ് ഇടുന്നത് നിര്ത്തിയതായി അൽഫോൺസ് പുത്രൻ

'ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ'

dot image

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റുകൾ പങ്കുവെക്കുന്നത് അവസാനിപ്പിച്ചതായി സംവിധായകൻ അൽഫോൺസ് പുത്രൻ. താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും സഹോദരിമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം ലഭിക്കുമെങ്കിൽ അങ്ങനെ തന്നെയാകട്ടെ എന്ന് അദ്ദേഹം കുറിച്ചു.

'ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്,' അൽഫോൺസ് പുത്രൻ കുറിച്ചു.

തലയെടുപ്പോടെ നടന്ന് നീങ്ങുന്ന ദാമുവും രമണനും ഷാജി പാപ്പനും; വിഡിയോ വൈറൽ; സംഭവമിങ്ങനെ

സംവിധായകന്റെ ഈ പോസ്റ്റിന് താഴെ നിരവധിപ്പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് ചിലർ ഉപദേശിക്കുമ്പോൾ മറ്റുചിലർ അൽഫോൺസിനെ പരിഹസിച്ചും കമന്റുകൾ ഇടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചെത്തുന്നവരുമുണ്ട്. എത്രയും വേഗം സിനിമകളിൽ സജീമാകണമെന്നും വീണ്ടും ഒരു സൂപ്പർഹിറ്റിലൂടെ തിരിച്ചുവരവ് നടത്തണമെന്നും ചില പ്രേക്ഷകർ തങ്ങളുടെ ആഗ്രഹവും കമന്റുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us