മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ശക്തി ഉറപ്പിച്ച് തിയേറ്ററുകളിൽ ഗംഭീര വിജയമാണ് 'നേര്' സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബ് എന്ന നേട്ടത്തോടെ തിയേറ്റർ വിടുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. ജനുവരി 23ന് ചിത്രം പ്രദർശനം ആരംഭിക്കും.
മകൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് അമ്മയ്ക്ക് ബിരുദാനന്തര ബിരുദം, അക്ഷയ്കുമാറിന് ഇരട്ടി മധുരം2023ൽ റിലീസ് ചെയ്ത സിനിമകളിൽ നൂറ് കോടി ബിസിനസ് സ്വന്തമാക്കിയ മൂന്നാമത്തെ സിനിമയാണ് നേര്. 2018, ആർഡിഎക്സ് എന്നിവയാണ് കഴിഞ്ഞ വർഷം ഈ നേട്ടം കൈവരിച്ച മറ്റ് ചിത്രങ്ങൾ. പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണ് നേര്.
'സുനിലേട്ടനൊരു വോട്ട്'; തൃശ്ശൂരില് വി എസ് സുനില്കുമാറിനായും പ്രചാരണംഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. മോഹൻലാലിനൊപ്പം അനശ്വര രാജനും പ്രേക്ഷകരുടെ കൈയ്യടി നേടി. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്.