പ്രണയം വെളിപ്പെടുത്തി സായി പല്ലവിയുടെ സഹോദരി; പരാതി പറഞ്ഞ് ആരാധകർ

ഇൻസ്റ്റഗ്രാം വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിലൂടെയാണ് പൂജ തന്റെ പ്രണയം വെളിപ്പെടുത്തിയത്

dot image

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായികയാണ് സായി പല്ലവി. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ ഇപ്പോൾ തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റഗ്രാം വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിലൂടെയാണ് പൂജ തന്റെ പ്രണയം വെളിപ്പെടുത്തിയത്. വീനീത് എന്നാണ് തന്റെ പങ്കാളിയുടെ പേര് എന്നും പൂജ പറയുന്നു.

'നിസ്വാര്ത്ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില് സ്ഥിരത പുലര്ത്തുകയും ഭംഗിയായി നിലനില്ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. ഇത് വിനീത്, ഇദ്ദേഹമാണ് എന്റെ സൂര്യകിരണം. പാര്ട്നര് ഇന് ക്രൈം. നിന്നെ ഞാന് സ്നേഹിക്കുന്നു, ഇപ്പോള് എന്റെ പങ്കാളി'. പൂജ കുറിച്ചത് ഇങ്ങനെ.

നിരവധിപ്പേരാണ് പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. എന്നാൽ സായി പല്ലവി ഇപ്പോഴും സിംഗിളായിരിക്കുന്നതിലെ പരിഭവവും ചിലർ പങ്കുവച്ചു. ചേച്ചി ഒരിക്കലും വിവാഹം ചെയ്യരുതെന്നും അങ്ങനെയാണെങ്കിൽ എപ്പോഴും തനിക്ക് ഒപ്പമുണ്ടാകുമല്ലോ എന്നും ഒരിക്കൽ പറഞ്ഞ പൂജ ഇപ്പോൾ ചേച്ചിയെ മറന്നോ എന്ന് ചോദിക്കുന്നവരുമുണ്ട്.

വിവാഹം കഴിച്ച പെൺകുട്ടി റോബോട്ട്; ചിരിപ്പിക്കാൻ ഷാഹിദ് കപൂർ; ട്രെയിലർ പുറത്ത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us