മുത്തശ്ശി പറഞ്ഞറിഞ്ഞ കഥയാണ് പങ്കുവെച്ചത്; വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല: സ്വാസിക

രണ്ടു വർഷത്തെ പ്രണയത്തിന് പിന്നാലെ ഈ മാസം 26 നാണ് സ്വാസികയുടെ വിവാഹം

dot image

തന്റെ മുത്തച്ഛൻ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുമെന്ന നടി സ്വാസികയുടെ വാക്കുകൾ ഏറെ വിവാദമായിരുന്നു. സൈബർ ഇടങ്ങളിൽ നടിയ്ക്കെതിരെ നിരവധി ട്രോളുകളും നിറഞ്ഞു. എന്നാൽ ചിന്തകൾക്കും ബുദ്ധിക്കും അപ്പുറം ചില സത്യങ്ങൾ ഭൂമിയിൽ ഉണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് സ്വാസിക പറയുന്നത്. റിപ്പോർട്ടർ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്വാസിക. തന്റെ വിശ്വാസങ്ങളെ ആർക്കും മേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടിലെന്നും മുത്തശ്ശി പറഞ്ഞറിഞ്ഞ കഥയാണ് പങ്കുവെച്ചതെന്നും സ്വാസിക കൂട്ടിച്ചേർത്തു.

അന്ധവിശ്വാസം എന്ന് പറഞ്ഞ് താൻ അത് തള്ളി പറയുന്നില്ലെന്നും ട്രോളുകൾ വരുന്നത് ആസ്വദിക്കാറുണ്ടെന്നും സ്വാസിക പറഞ്ഞു. ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നത് ഇഷ്ടമുള്ള കാര്യമെണെന്നും അവർ വ്യക്തമാക്കി. 'എന്റെ അമ്മയുടെ മുത്തച്ഛൻ വിഷവൈദ്യനായിരുന്നു. പാമ്പ് കടിച്ചിട്ട് അതേ പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കും. എന്നിട്ട് പാമ്പ് തിരിച്ചുപോകും. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും', എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

ഫെബ്രുവരിയിൽ രശ്മികയുമായി വിവാഹം?; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

രണ്ടു വർഷത്തെ പ്രണയത്തിന് പിന്നാലെ ഈ മാസം 26 നാണ് സ്വാസികയുടെ വിവാഹം. ഒരുമിച്ചഭിനയിച്ചിരുന്ന 'മനം പോലെ മംഗല്യം' എന്ന സീരിയലിലെ നടൻ പ്രേം ജേക്കബ് ആണ് വരൻ. മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ്ജിൻ്റെ മകനാണ് പ്രേം. കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us