സലാറിന് സലാം വെക്കാം ഇനി ഒടിടിയിൽ; സ്ട്രീമിങ് ആരംഭിച്ചു

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

dot image

ദേവയായി പ്രഭാസും വരദ രാജ മന്നാറായി പൃഥ്വിരാജും നിറഞ്ഞാടിയ ചിത്രം സലാർ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനത്തിലെത്തിയ ചിത്രം തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ കാണാൻ സാധിക്കും.

ക്രിസ്മസ് റിലീസിനെത്തിയ ചിത്രം 650 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിന കളക്ഷനിലും ചിത്രം റെക്കോര്ഡിട്ടിരുന്നു. മലയാളത്തിലും ചിത്രം വിജയമായിരുന്നു. കേരളത്തില് നിന്നുള്ള 'സലാറിന്റെ' കളക്ഷന് 4.65 കോടിയായിരുന്നു. കര്ണാടക-11.60കോടി, നോര്ത്ത് ഇന്ത്യ-18.6കോടി, തമിഴ്നാട്-6.10കോടിയുമാണ് ചിത്രം നേടിയത്.

'സിനിമ മുഴുവൻ കണ്ടിട്ടില്ല, വാലിബൻ ഒരു വിഷ്വൽ ട്രീറ്റ്'; പ്രതീക്ഷയേറ്റി മോഹൻലാൽ

പൃഥ്വിരാജ് പ്രൊഡക്ഷനാണ് ചിത്രം കേരളത്തില് വിതരണം ചെയ്തത്. പ്രഭാസിന്റെ മികച്ച അഭിനയവും പൃഥ്വിരാജിന്റെ ശക്തമായ പ്രകടനവുമാണ് സിനിമയുടെ വിജയത്തിന് കാരണം. രണ്ട് ഭാഗമായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് 'സലാര് പാര്ട് വണ് സീസ് ഫയര്' എന്നാണ്.

കെജിഎഫ്, കാന്താര എന്നീ സൂപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില് വിജയ് കിരണ്ടൂര് ആണ് നിര്മ്മാണം. ശ്രുതി ഹാസന് ആണ് നായിക. രവി ബസ്രുര് ആണ് സംഗീതം, ഛായ്ഗ്രഹണം ഭുവന് ഗൗഡ, ജഗതി ബാബു, ഈശ്വരി റാവു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us