'ബഷീർ കഥകൾ വായിക്കുന്നതാണ് നിങ്ങൾക്കുതന്നെ നൽകാവുന്ന ഏറ്റവും നല്ല സമ്മാനം'; കമൽ ഹാസൻ

ബഷീറിന്റെ പിറന്നാൾ ദിനത്തിലാണ് കുറിപ്പ്

dot image

സമാനതകളില്ലാത്ത കഥകളാൽ ഹൃദയങ്ങളെ സ്പർശിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് മഷീറെന്ന് കമൽഹാസൻ. മലയാള സാഹിത്യത്തിന്റെ 'ഗോഡ്ഫാദറാ'യ സുൽത്താൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബഷീറിന്റെ പിറന്നാൾ ദിനത്തിലാണ് താരത്തിന്റെ കുറിപ്പ്.

'സമാനതകളില്ലാത്ത കഥകളാൽ ഹൃദയങ്ങളെ സ്പർശിച്ച എഴുത്തുകാരനും മലയാള സാഹിത്യത്തിന്റെ ഗോഡ്ഫാദറുമായ 'സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണ് ഇന്ന്. ഞാൻ ഒരു ബഷീറിസ്റ്റ് ആണെന്ന് അഭിമാനത്തോടെ പറയുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. ബഷീറിന്റെ നിരവധി കൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നത് നിങ്ങൾക്കുതന്നെ നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ്,' കമൽഹാസൻ കുറിച്ചു. 1908 ജനുവരി 21-ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് 'ബേപ്പൂര് സുല്ത്താന്' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര് ജനിച്ചത്.

അതേസമയം, 2022ൽ 'വിക്രം' സിനിമയിലൂടെ തമിഴിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ കമൽഹാസന്റെ ലൈൻ അപ്പുകളിൽ ഇന്ത്യൻ പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന സിനിമകളാണ് അധികവും. 'ഇന്ത്യൻ 2', 'ഇന്ത്യൻ 3', 'കൽക്കി 2898 എഡി', എച്ച് വിനോദിനൊപ്പമുള്ള സിനിമ, 'തഗ് ലൈഫ്', അൻപ്അറിവ് മാസ്റ്റേഴ്സിന്റെ ആദ്യ സംവിധാന സംരംഭം 'കെഎച്ച് 237' എന്നിങ്ങനെ ഈ നിര നീളുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us