പോപ് ഇതിഹാസം മൈക്കിള് ജാക്സന്റെ ജീവിതം സിനിമയാവുകയാണ്. അന്റോയിന് ഫ്യൂക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മൈക്കിള്' എന്നാണ് പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഓസ്കർ ചിത്രവും ജനപ്രിയ ബയോപിക്കുമായ 'ബൊഹീമിയൻ റാപ്സോഡി'യുടെ നിർമ്മാതാവ് ഗ്രഹാം കിങ് ആണ് ജാക്സനും ഒരുക്കുന്നത്. മൈക്കിള് ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സനാണ് മൈക്കിൾ ജാക്സനായി വേഷമിടുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം. കറുത്ത ഫെഡോറ തൊപ്പി ധരിച്ച് വിരൽ തുമ്പിൽ നിൽക്കുന്ന മൈക്കിൾ ജാക്സന്റെ സിഗ്നേച്ചർ സ്റ്റെപ്പിലുള്ളതാണ് ഫസ്റ്റ് ലുക്ക്.
സിമ്പിൾ ലുക്കിൽ ആലിയയും രൺവീറും, മഞ്ഞ സാരിയില് കത്രീന കൈഫ് ; അയോധ്യയിലേക്ക് വൻ താരനിര
ജോണ് ലോഗന് ആണ് ചിത്രത്തിന്റെ രചന നിര്വഹിക്കുന്നത്. സംഗീത ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജാക്സന്റെ ജീവിതത്തിലെ കൂടുതല് വിശദാംശങ്ങളിലേയ്ക്കും ചിത്രം കടക്കും. അതേസമയം പോപ്പ് താരം കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന സമീപകാല വിവാദങ്ങൾ ചിത്രം സംസാരിക്കുമോയെന്ന് വ്യക്തമല്ല. മൈക്കിൾ ജാക്സന്റെ ജീവിതത്തിലെ വിജയങ്ങളും ദുരന്തങ്ങളും സിനിമാറ്റിക് സ്കെയിലിൽ ചിത്രം അവതരിപ്പിക്കും. 2025 ഏപ്രിൽ 18ന് 'ജാക്സൻ' തിയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. സിനിമയുടെ ചിത്രീകരണം ഇന്ന്(ജനുവരി 22) ആരംഭിച്ചു.