വാലിബനിൽ പ്രതീക്ഷവെച്ച് തമിഴകവും; ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമെന്ന് യോഗി ബാബു

അത്ഭുതകരമായ സിനിമയെന്നാണ് നടന് സിനിമയെ വിശേഷിപ്പിച്ചത്

dot image

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രം മലൈക്കോട്ടൈ വാലിബന് ആശംസകൾ നേർന്ന് തമിഴ് നടൻ യോഗി ബാബു. എക്സ് പ്ലാറ്റ്ഫോമിലൂടെ യോഗി ബാബു നടൻ മോഹൻലാലിന് ആശംസകൾ നേരുകയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ അഭിനന്ദിക്കുകയും ചെയ്തു. അത്ഭുതകരമായ സിനിമയെന്നാണ് നടന് സിനിമയെ വിശേഷിപ്പിച്ചത്. താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന് എന്നും സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.

ബിഗ് സ്ക്രീനില് വിസ്മയങ്ങള് തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്വാസില് ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. എൽജെപിക്കൊപ്പം മോഹൻലാൽ ഒന്നിക്കുന്നു എന്നതും സിനിമയ്ക്ക് പ്രതീക്ഷ നൽകുന്നു. രാജസ്ഥാന് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്. 130 ദിവസത്തോളം നീണ്ട ചിത്രീകരണം ജൂണ് രണ്ടാം വാരം ആണ് അവസാനിച്ചത്.

'നമ്മുടെ ഇന്ത്യ'; പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമാ താരങ്ങൾ

ഒരു ഫെയറി ടേൽ പോലെ, അമർചിത്ര കഥ പോലെ ഒരു സിനിമ. കോസ്റ്റ്യൂം പ്ലേ എന്നും പറയാം. ഒരു സാങ്കൽപ്പിക ലോകമാണ് സിനിമ്മയ്ക്കുള്ളത്. ഒരു സ്ഥലമോ കാലമോ ഒന്നും പറയുന്നില്ല ഈ സിനിമയിൽ. ഒരു കളർ പാറ്റേണിലും ചാർട്ടിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ മികച്ച തിയേറ്റർ അനുഭവമായിരിക്കും. എന്തായാലും സിനിമ എല്ലാവരിലും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

dot image
To advertise here,contact us
dot image