'ഫൈറ്റർ' ഓൺ ബോർഡ്; റിലീസിന് മുമ്പെ നേടിയത് കോടികൾ

93,735 ടിക്കറ്റുകളാണ് ബുക്കിങ്ങിലൂടെ വിറ്റിരിക്കുന്നത്

dot image

ബോളിവുഡിന്റെ അടുത്ത വമ്പൻ ഹിറ്റെന്ന് റിലീസിന് മുൻപേ ഉറപ്പിക്കുകയാണ് ഫൈറ്റർ. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം റിലീസിന് മുൻപേ കോടികളാണ് സ്വന്തമാക്കിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനുവരി 25-നാണ് റിലീസിനെത്തുമ്പോൾ ആദ്യ ദിനം 93,735 ടിക്കറ്റുകളാണ് ബുക്കിങ്ങിലൂടെ വിറ്റിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

ചിത്രത്തിന്റെ 3ഡി വേർഷനായി 50,770 ടിക്കറ്റുകളും 2ഡിയ്ക്കായി 36,454 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് തുടങ്ങിയവരാണ് ഫൈറ്ററിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആദ്യ പ്രതികരണങ്ങൾ അനുകൂലമാണെങ്കിൽ ബോക്സ് ഓഫീസിൽ ചരിത്രം കുറിയ്ക്കാൻ ഹൃത്വിക്കിന് കഴിഞ്ഞേക്കുമെന്നാണ് അനലിസ്റ്റകുളുടെ കണക്ക് കൂട്ടൽ.

ഓസ്കറിൽ അന്തിമ പട്ടികയിൽ നിന്ന് 2018 പുറത്ത്; ഇന്ത്യയ്ക്ക് അഭിമാനമാകാൻ ടു കിൽ എ ടൈഗർ

വിയാകോം 18 സ്റ്റുഡിയോസും മര്ഫ്ലിക്സ് പിക്ചേഴ്സും ചേര്ന്നാണ് ഫൈറ്റർ നിര്മ്മിക്കുന്നത്. വിശാല്-ശേഖര് സംഗീതമൊരുക്കുന്ന ചുത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മലയാളിയായ സത്ചിത് പൗലോസാണ്. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷംഷേർ പഠാനി എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. എയർഫോഴ്സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോണും എത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us