വിജയമോഹന്റെ വാദം ഇനി ഹോട്ട്സ്റ്റാറിലൂടെ; നേര് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും

dot image

ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് നേര്. പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണ് നേര്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കോര്ട്ട് റൂം ഡ്രാമയില് വിജയമോഹന് എന്ന അഭിഭാഷകനായാണ് മോഹന്ലാല് എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര് 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്ന്നാണ്.

ഒടിടിയും പ്രഭാസ്- പൃഥ്വി ടീമിന് സലാം വെക്കുന്നു; ട്രെൻഡിങ് പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടി സലാർ

ഏറെക്കാലത്തിന് ശേഷമാണ് മോഹന്ലാല് ബിഗ് സ്ക്രീനില് അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് ചിത്രത്തിന്റെ നിര്മ്മാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്, ചീഫ് അസോസിയേറ്റ് ഡയറക്ടര് സുധീഷ് രാമചന്ദ്രന്, ഡിസൈന് സേതു ശിവാനന്ദന്.

അതേസമയം ജനുവരി 25 ന് ആണ് സിനിമാപ്രേമികള് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം എന്നതാണ് ഹൈലൈറ്റ്. മോഹന്ലാലിനൊപ്പം സൊണാലി കുല്ക്കര്ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us