ഗോൾഡൻ ഗ്ലോബ്സിലെ പുരസ്കാര വേട്ടയ്ക്ക് ശേഷം 96-മത് ഓസ്കർ പുരസ്കാരത്തിലും ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമർ'. അഞ്ച് പുരസ്കാരങ്ങളാണ് ഗോൾഡൻ ഗ്ലോബ്സിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്. എന്നാൽ ഓസ്കറിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കാം.
13 നോമിനേഷനുകളിലാണ് ചിത്രം മത്സരിക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച സഹനടൻ, സഹനടി, അവലംബിത തിരക്കഥ, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, ശബ്ദം, ഒറിജിനൽ സ്കോർ, മേക്കപ്പ്-ഹെയർ സ്റ്റൈൽ, പ്രൊഡക്ഷൻ ഡിസൈൻ, ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണ് ഓപ്പൺഹൈമറുള്ളത്.
ഓസ്കറിൽ അന്തിമ പട്ടികയിൽ നിന്ന് 2018 പുറത്ത്; ഇന്ത്യയ്ക്ക് അഭിമാനമാകാൻ ടു കിൽ എ ടൈഗർഅതേസമയം, ഇഞ്ചോടിഞ്ച് പോരാട്ടത്തിനായി പുവർ തിങ്ങ്സും ഉണ്ട്. 11 നോമിനേഷനുകളിലാണ് ചിത്രം മത്സരിക്കുന്നത്. കില്ലേഴ്സ് ഓഫ് ദ ഫ്ലവർമൂൺ 10 നോമിനേഷനുകളിലും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ബാർബി എട്ട് നോമിനേഷനുകളുമായി പിന്നിൽ തന്നെയുണ്ട്. ലോകമെമ്പാടും 1.4 ബില്യൺ ഡോളർ ബോക്സ് ഓഫീസിൽ അസാധാരണ വിജയം സ്വന്തമാക്കിയ ചിത്രമാണ് ബാർബി.