നടി സ്വാസിക വിവാഹിതയായി; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വാസികയും പ്രേം ജിക്കബും ഒരുമിച്ച് സീരിയിലിൽ അഭിനയിക്കുന്ന സമയത്താണ് സുഹൃത്തുക്കളാകുന്നത്

dot image

നടി സ്വാസികയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായി. കുടുംബാംഗങ്ങളും സിനിമ-ടെലിവിഷൻ രംഗത്തെ സഹപ്രവർത്തകരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ സ്വാസിക പങ്കുവെച്ചിട്ടുണ്ട്. ഔട്ട്ഡോർ ഡെസ്റ്റിനേഷൻ വിവാഹമാണെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന.

പൂജ വിജയ് എന്ന സ്വാസികയും പ്രേം ജേക്കബും ഒരുമിച്ച് സീരിയിലിൽ അഭിനയിക്കുന്ന സമയത്താണ് സുഹൃത്തുക്കളാകുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുമൊത്തുള്ള റീലുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്കെത്തുന്നത്. ഫിഡില് ആണ് ആദ്യ മലയാള ചിത്രം.

സീത എന്ന ടെലിവിഷന് സീരീയലുകളിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. പ്രഭുവിന്റെ മക്കള്, കട്ടപ്പനയിലെ ഋത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വാസിക നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us