ഹൃത്വിക്-ദീപിക ചിത്രം ഫൈറ്ററിന് ഒന്നൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ആശങ്ക

ജിസിസി സെൻസർമാരിൽ നിന്ന് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതാണ് കാരണം

dot image

മൂംബൈ: ബോളിവുഡിൽ 2024ലെ ആദ്യ ബിഗ് ടിക്കറ്റ് ചിത്രമെന്ന് വിലയിരുത്തുന്ന സിനിമയാണ് ഹൃത്വിക് റോഷൻ-ദീപിക പദുകോൺ കൂട്ടുകെട്ടിലെത്തുന്ന ഫൈറ്റർ. നാളെയാണ് ചിത്രത്തിന്റെ റിലീസ്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന് പക്ഷേ ഇപ്പോൾ ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. യുഎഇ ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തില്ല എന്നാണ് റിപ്പോർട്ട്.

ജിസിസി സെൻസർമാരിൽ നിന്ന് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതാണ് കാരണം. ജനുവരി 10ന് സെൻസർ സ്ക്രീനിങ് നടന്നെങ്കിലും ചിത്രത്തിന് പ്രദർശനാനുമതി ഇല്ല എന്ന വിവരം ഔദ്യോഗികമായി പുറത്ത് വരുന്നത് ജനുവരി 23-നാണ്. ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റാണ് ഗൾഫ് രാജ്യങ്ങൾ എന്നത് ഫൈറ്ററിന് ഏറെക്കുറെ തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ എയർഫോഴ്സിന് അഭിമാനമാകുന്ന ഒരു സിനിമ എന്നാണ് സിദ്ധാർത്ഥ് ആനന്ദ് സിനിമയെക്കുറിച്ച് പറഞ്ഞത്. 'യാതൊരു തരത്തിലുള്ള കബളിപ്പിക്കലും ഇങ്ങനെയൊരു സിനിമയിൽ സാധ്യമല്ല. യഥാർഥ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എല്ലാം തന്നെയാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങളെടുത്ത് ചിത്രീകരിച്ച സിനിമ. വലിയ തരത്തിലുള്ള ഒരുക്കങ്ങൾ വേണ്ടിവന്ന സിനിമ. നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനം, ആയിരക്കണക്കിന് സ്റ്റോറി ബോർഡുകൾ'. സിനിമയെക്കുറിച്ച് സംവിധായകൻ പറഞ്ഞത് ഇങ്ങനെയെല്ലാമാണ്.

'അവർക്കറിയാത്ത എന്റെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്'; സൈബർ ആക്രമണത്തെ കുറിച്ച് അഭയ ഹിരണ്മയി

ഹൃത്വിക് റോഷനും ദീപിക പദുകോണും എയർഫോഴ്സ് ഉദ്യോഗസ്ഥരായാണ് എത്തുന്നത്. പ്രധാനപ്പെട്ട കഥാപാത്രമായി അനിൽ കപൂറും ചിത്രത്തിൽ വേഷമിടുന്നു. സഞ്ജിത ഷെയ്ഖ്, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബറോയ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പാക്കിസ്ഥാൻ, പാക് അധീന കശ്മീർ, പുൽവാമ ഭീകരാക്രമണം, ബലാക്കോട്ടിലെ ഇന്ത്യയുടെ തിരിച്ചടി എന്നിവ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us