
കൊച്ചി: ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, റോഷൻ അബ്ദുൾ റഹൂഫ്, തുടങ്ങിയവർ അഭിനയിക്കുന്ന 'എൽഎൽബി' ട്രെയിലർ പുറത്തിറങ്ങി. ചിത്രം എ എം സിദ്ധിഖിക്കാണ് സംവിധാനം ചെയ്യുന്നത്. വൻ താരവനിര അണിനിരക്കുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
കേന്ദ്ര മന്ത്രിമാര് തല്ക്കാലം അയോധ്യ സന്ദര്ശനം ഒഴിവാക്കണം; നിര്ദേശം നല്കി പ്രധാനമന്ത്രി' എൽഎൽബി 'യുടെ ട്രെയിലർ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ വഴി ഇന്ന് പുറത്തിറക്കി. ശ്രീനാഥ് ഭാസി, വിശാഖ് നായർ, റോഷൻ അബ്ദുൾ റഹൂഫ് എന്നിവർ അവതരിപ്പിക്കുന്ന നിയമ വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതത്തിലേക്ക് ട്രെയിലർ കാഴ്ചക്കാരെ എത്തിക്കുന്നുണ്ട്. ബിജിബാലും കൈലാസ് മേനോനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത് . എ എം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം മുജീബ് രണ്ടത്താണിയാണ് നിർമ്മിക്കുന്നത്.
'പീക്കി ബ്ലൈൻഡേഴ്സ്'; ഇൻറ്റർനാഷനൽ ലുക്കിൽ പ്രണവ് മോഹൻലാൽഎ എം സിദ്ദിഖ് സംവിധാനം ചെയ്ത 'എൽഎൽബി'യിൽ സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു പ്രദീപ് ബാലൻ, നിസ്സാർ മാമുക്കോയ, കാർത്തിക സുരേഷ്, സീമ, ജി.നായർ, നാദിറ മെഹറിൻ, ചൈത്ര പ്രവീൺ എന്നിവരും അണിനിരക്കുന്നുണ്ട്.
'അവർക്കറിയാത്ത എന്റെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്'; സൈബർ ആക്രമണത്തെ കുറിച്ച് അഭയ ഹിരണ്മയിസാങ്കേതിക വിഭാഗത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫൈസൽ അലിയാണ്. അതുൽ വിജയ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ലിജു പ്രഭാകറാണ് കളറിസ്റ്റ്. സന്തോഷ് വർമ്മയും മനു മഞ്ജിത്തും ചേർന്നാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. സുജിത് രാഘവാണ് കലാസംവിധാനം. സുധീഷ് ഗാന്ധിയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.