ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിച്ചൊരു ഫൈറ്റ്; ഫൈറ്ററിന് വൻ സ്വീകാര്യത

ഹൃത്വിക് റോഷനെക്കാൾ ഹൈപ്പ് ചിത്രത്തിൽ ദീപിക സ്വന്തമാക്കി

dot image

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി മിനിസ്ക്രീനിൽ ഒന്നിച്ച ചിത്രമാണ് ഫൈറ്റർ. ചിത്രം തീയേറ്ററുകളിൽ കത്തി കയറുകയാണ്.

ഫൈറ്ററിലെ ദീപിക പദുക്കോണിന്റെ അഭിനയത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസ പ്രതികരണങ്ങൾ പുറത്തു വരുമ്പോൾ ദീപിക ഫൈറ്ററിൽ മാസ്സായി എന്നാണ് ആരാധകർ പറയുന്നത്.

ഹൃത്വിക് റോഷനെക്കാൾ ഹൈപ്പ് ഈ ചിത്രത്തിൽ ദീപിക സ്വന്തമാക്കി. ദീപികയുടെ സിനിമയിലെ എൻട്രി മുതൽ ഹരം കൊള്ളിക്കുന്നതാണ് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാന മികവും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ഹൃത്വിക് റോഷനും ദീപിക പദുകോണും എയർഫോഴ്സ് ഉദ്യോഗസ്ഥരായാണ് എത്തുന്നത്. പ്രധാനപ്പെട്ട കഥാപാത്രമായി അനിൽ കപൂറും ചിത്രത്തിൽ വേഷമിട്ടത്. സഞ്ജിത ഷെയ്ഖ്, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബറോയ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. പാക്കിസ്ഥാൻ, പാക് അധീന കശ്മീർ, പുൽവാമ ഭീകരാക്രമണം, ബലാക്കോട്ടിലെ ഇന്ത്യയുടെ തിരിച്ചടി എന്നിവ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഛായാഗ്രാഹണം സത്ചിത് പൗലോസാണ്. 'വിക്രം വേദ'യാണ് ഹൃത്വിക് നായകനായി ഒടുവിൽ എത്തിയ ചിത്രം.വിശാലും ശേഖറും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us