മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്രത്തോളം 'പ്രേമം' എന്ന ചിത്രം കയറി കൂടിയോ അത്രത്തോളം തമിഴകവും ഏറ്റെടുത്തിരുന്നു. കേരളത്തിൽ 175 ദിവസമാണ് പ്രേമത്തിന്റെ പ്രദർശനം നടത്തിയതെങ്കിൽ തമിഴ്നാട്ടിൽ 300 ദിവസം പ്രദർശിപ്പിച്ചു എന്ന റെക്കോർഡ് സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ ചിത്രം വീണ്ടും തമിഴ്നാട്ടില് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ശക്തമായ ആരധാകവൃന്ദമുള്ള സിനിമ വാലൻ്റൈൻസ് ഡേയ്ക്കാണ് തമിഴ്നാട്ടിൽ വീണ്ടും റിലീസ് ചെയ്യുക എന്നാണ് സൂചന.
നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. തന്റെ ജീവിതത്തിൽ വന്നു ചേരുന്ന പ്രണയങ്ങളും പ്രതിസന്ധികളും വളരെ രസകരമായി പ്രേമം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഹ്യൂമറും പാട്ടുകളും ഇന്നും ട്രെൻഡാണ്. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ മലറിന്റെ ഹെയർസ്റ്റൈലും പേരും വരെ പെൺകുട്ടികൾ ഏറ്റെടുത്തപ്പോൾ ജോർജിന്റെ കറുത്ത ഷർട്ടും വെള്ള മുണ്ടും യുവാക്കളുടെ കോളേജ് ട്രൻഡായി മാറിയിരുന്നു.
അൽപ്പം ചായ വിശേഷം; ‘വാലിബനും ജയിംസും’ ദുബായ്യിൽ കണ്ടുമുട്ടിയപ്പോൾ2015 മെയ് 29ന് റിലീസിനെത്തിയ ചിത്രത്തിൽ നിവിനെയും സായി പല്ലവിയേയും കൂടാതെ മഡോണ സബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, കൃഷണ ശങ്കർ, വിനയ് ഫോർട്ട്, സിജു വിൽസൺ, ശബരി, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. നാല് കോടി ബജറ്റിലൊരുങ്ങിയ ചിത്രം 60 കോടിയാണ് സ്വന്തമാക്കിയത്. ദ ഹിന്ദുവിന്റെ കണക്ക് പ്രകാരം ആ ദശാബ്ദത്തിലെ മികച്ച 25 മലയാള സിനിമകളിൽ പ്രേമം ഇടം നേടിയിട്ടുണ്ട്.