ബൻസാലി പ്രൊജക്ടിൽ ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശാൽ; 'ലവ് ആൻഡ് വാർ' ഒരുങ്ങുന്നു

2025 ക്രിസ്മസ് റിലീസായാണ് ലവ് ആൻഡ് വാർ തിയേറ്ററുകളിലെത്തുക

dot image

ബോളിവുഡിലെ ഹിറ്റ് മേക്കർ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. 'ലവ് ആൻഡ് വാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് അണിയപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന താരങ്ങളാകുന്നത് ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരാണ്. ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചുകൊണ്ടാണ് കാസ്റ്റ് റിവീൽ ചെയ്തിരിക്കുന്നത്.

ലവ് ആൻഡ് വാർ 2025 ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആലിയയും രൺബീറും വിക്കിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു പ്രണയ ചിത്രമായാണ് ലവ് ആൻഡ് വാർ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മാസ്സിനും ക്ലാസ്സിനും ഇടയിൽ'പെട്ട' വാലിബൻ; റിവ്യൂ

ബൻസാലി ചിത്രത്തിൽ ആദ്യമായാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും എത്തുന്നത്. മാത്രമല്ല, വിക്കി കൗശലും സംവിധായകന്റെ ആദ്യത്തെ തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ് പ്രേക്ഷകർക്ക് ആവേശമുണ്ടാക്കുന്നുണ്ട്. ഗംഗുഭായ് കത്തിയവാടിയായിരുന്നു ആലിയ മുൻപ് അഭിനയിച്ച ബൻസാലി ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us