സോഷ്യൽ മീഡിയയിൽ മോഹൻലാലിനെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടിയാണ് 'മലൈക്കോട്ടെ വാലിബനെ'ന്ന് നിർമ്മാതാവ് ഷിബു ബേബി ജോൺ. മോഹൻലാൽ ഈ സിനിമയിൽ വളരെ സന്തോഷവാനാണ്. മമ്മൂട്ടിയുടെ പരീക്ഷണങ്ങളെ കാണികൾ സ്വാഗതം ചെയ്യുന്നു, എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ ആറാംതമ്പുരാനിലും ലൂസിഫറിലും പരിമിതപ്പെടുകയാണ് ആരാധകരുടെ ഇഷ്ടമെന്നും അതിൽ നിന്നുള്ള മാറ്റമാണ് ചിത്രമെന്നും നിർമ്മാതാവ് റിപ്പോർട്ടർ ടിവി പ്രസ് കോൺഫെറൻസിൽ പറഞ്ഞു.
'സമീപകാലത്ത് സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആക്ഷേപങ്ങൾ മോഹൻലാലിനെതിരെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലന ശേഷി പോയി, കണ്ണിന്റെ മാസ്മരികത പോയി എന്നൊക്കെ. എന്നാൽ ആ ആക്ഷേപങ്ങളെ മറികടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം. അത് ഞങ്ങൾ പ്ലാൻ ചെയ്ത നിലയിലേക്ക് തന്നെ വന്നു.'
'വാലിബൻ മലയാളത്തിൽ നിന്നുള്ള ബ്രേക്ക് ഔട്ട് മൂവി'; ഷിബു ബേബി ജോൺ'മോഹൻലാൽ ഹാപ്പിയാണ്. അദ്ദേഹം ദുബായ്യിൽ വച്ചാണ് സിനിമ കണ്ടത്. കണ്ടിറങ്ങിയ ഉടൻ തന്നെ എന്നെ വിളിച്ചു. മോഹൻലാലിന്റെ പെർഫോമൻസിന്റെ സ്പേസ് സമീപകാലത്ത് കണ്ടിട്ടില്ലാത്ത നിലയിലേക്ക് നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയാണ് ഈ സിനിമ.'
'മമ്മൂട്ടിയുടെ ഒരു ചിത്രമിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെയൊക്കെ സ്വാഗതം ചെയ്യാറുള്ളതായാണ് പൊതുവേ കണ്ടിട്ടുള്ളത്. 'നൻപകൽ നേരത്ത് മയക്ക'വും 'കാതലും' 'പുഴു'വുമൊക്കെ ഉദാഹരണങ്ങളാണ്. പക്ഷെ നിർഭാഗ്യവശാൽ മോഹൻലാലിന്റെ കാര്യത്തിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ഒരു വിഭാഗം, ആറംതമ്പുരാനിലെയോ ലൂസിഫറിലെയോ ലാൽ എന്ന കാഴ്ച്ചപ്പാടിൽ അവരുടെ ഇഷ്ടം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ ഉണ്ടാകുന്ന നിരാശയാണ് ഇങ്ങനെയുള്ള പ്രതികരണങ്ങളിലൂടെ വരുന്നത്. വാലിബന്റെ സിനിമാറ്റോഗ്രാഫി, ഓസ്കർ ലെവലിലുള്ളതാണ്. യുകെ സ്വദേശികളായ രണ്ട് പേരുടെ റിവ്യു ഞാൻ കേട്ടു. ഒരു ഹോളിവുഡ് ലെവലിലുള്ള സിനിമ എന്നാണ് അഭിപ്രായപ്പെട്ടത്. അത് തന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചതും മലയാളികൾക്ക് സമർപ്പിച്ചതും.'
'ഓപ്പണിങ് ഡേയിൽ സിനിമയ്ക്ക് റെക്കോർഡ് കളക്ഷൻ തന്നെയായിരുന്നു. രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഞങ്ങൾക്ക് വല്ലാത്ത ആശങ്കയുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള കളക്ഷൻ കാണുമ്പോൾ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. റിയൽ സിനിമ പ്രേക്ഷകർ വരുന്നുണ്ട്, അവർ ആസ്വദിക്കുന്നുണ്ട്, പോസിറ്റിവായുട്ടുള്ള ഫീലിൽ അവർ പോകുന്നുണ്ട്.'
'ഇങ്ങനെ ഒരു അയ്യനാർ ആശാനെ തന്നതിന് നിറഞ്ഞ സ്നേഹം'; ലിജോയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി'സിനിമയ്ക്ക് മുൻപേ ഞങ്ങൾ പറഞ്ഞതാണ് മുൻവിധികളോടെ വരരുതെന്നും ഇതൊരു തനി ലിജോ ജോസ് പെല്ലിശ്ശേരി പടമാണെന്നും. അതുകൊണ്ടു തന്നെ സിനിമയുടെ നിർമ്മാതാക്കളും ക്രൂവും ഒരു തരത്തിലുള്ള ഹൈപ്പ് സൃഷ്ടിക്കാനും ശ്രമിച്ചിട്ടില്ല. പക്ഷെ ആളുകൾ പലതരത്തിൽ സിനിമയെ അനുമാനിച്ചു.'