'30 വയസ്സുള്ള മമ്മൂട്ടി'; എഐ സഹായത്തിൽ പുതിയ ചിത്രം അണിയറയിലെന്ന് ബി ഉണ്ണികൃഷ്ണൻ

മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാൻ താരം സമ്മതം പറഞ്ഞു കഴിഞ്ഞു.

dot image

എഴുപത്തി രണ്ടുകാരനായ മമ്മൂട്ടിയെ മുപ്പതുകളിൽ അവതരിപ്പിച്ച് പുതിയ സിനിമ അണിയറയിൽ. എഐ സഹായത്തോടെ മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാൻ താരം സമ്മതം പറഞ്ഞു കഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്.

'ഇനി ആടാനുള്ളത് ആ കോടീശ്വരന്റെ വേഷമാണ്, ഖുറേഷി അബ്രഹാം'; മോഹൻലാൽ എമ്പുരാനായി അമേരിക്കയിൽ

കൊച്ചിയിലെ നിയോ ഫിലിം സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള സൂചന ബി ഉണ്ണികൃഷ്ണൻ നൽകിയത്. അതേസമയം സിനിമയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. വലിയ മുതൽമുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിർമ്മാണത്തിൽ ഉൾപ്പെടുന്ന കോർപ്പറേറ്റ് പ്രൊഡക്ഷൻ ഹൗസുകൾ ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൽ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് ചിത്രങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്ന ഡീ ഏജിങ് സാങ്കേതിക വിദ്യ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ സജീവ ചർച്ചയായത് 'ഇന്ത്യൻ 2' വാർത്തയായതോടെയാണ്. ചിത്രത്തില് കമല്ഹാസൻ ഉള്പ്പടെയുള്ള കഥാപാത്രങ്ങള്ക്കായി ഡീ ഏജിങ് വിദ്യ ഉപയോഗിക്കുന്നുണ്ട്. വെങ്കട് പ്രഭു ചിത്രം 'GOAT'ൽ വിജയ്യെ ചെറുപ്പമായി അവതരിപ്പിക്കുന്നുണ്ട്. 'ഗോസ്റ്റ്' എന്ന കന്നഡ സിനിമയിൽ നടൻ ശിവ രാജ്കുമാറിനായി ഡിജിറ്റൽ ഡി-ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു.

'അപ്പോൾ ആകെ കയ്യിലുണ്ടായിരുന്നത് എന്റെ മീശ മാത്രമായിരുന്നു'; സൈക്കോ ബാലചന്ദ്രനെ കുറിച്ച് അജു വർഗീസ്

അണിയറയിലുള്ള മമ്മൂട്ടി ചിത്രം മലയാള സിനിമയാണോ എന്നതിൽ വ്യക്തതയില്ല. അങ്ങനെയെങ്കിൽ മലയാളത്തിൽ ആദ്യമായി ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുക ഈ മമ്മൂട്ടി ചിത്രത്തിലാകും.

dot image
To advertise here,contact us
dot image