നിതേഷ് തിവാരി ഒരുക്കുന്ന 'രാമായണ' ബോളിവുഡിൽ സജീവ ചർച്ചയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഏറ്റവും ഒടുവിൽ ചേർക്കപ്പെടുന്ന പേരാണ് സണ്ണി ഡിയോളിന്റെത്. രൺബീർ കപൂർ, സായ് പല്ലവി, യഷ്, ബോബി ഡിയോൾ, ലാറ ദത്ത എന്നിവരും താരനിരയിൽ ഉണ്ട്.
2020ലാണ് നിർമ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയാവുക സായ് പല്ലവിയാണ്. യഷ് രാവണനെ അവതരിപ്പിക്കും. കുംഭകർണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്. സണ്ണി ഡിയോൾ ഹനുമാനെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.
ജവാനെ മറികടക്കാൻ അനിമലിനും കഴിഞ്ഞില്ല; ബോളിവുഡിലെ ടോപ് ടെൻ ഓർമാക്സ് റിപ്പോർട്ട് പുറത്ത്സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഗദ്ദർ 2ന്റെത്. സണ്ണി ഡിയോളിന്റെ ഗംഭീര തിരിച്ചുവരവ് സാധ്യമായ ചിത്രം 500 കോടി കടന്ന് കളക്ഷൻ നേടിയിരുന്നു. രാമായണയ്ക്ക് ശേഷം ആമിര് ഖാന് നിര്മ്മിക്കുന്ന 'ലാഹോര് 1947'ലാകും താരം അഭിനയിക്കുക.
ഫെബ്രുവരിയിൽ രാമായണയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ സീതാ-രാമ കഥയും സീതയെ അപഹരിക്കുന്നതും പ്രമേയമാകും. 'രാമായണ: പാർട്ട് വൺ' ആണ് അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരിക്കുക. യഷിന്റെ ഭാഗം ജൂലൈയിൽ ചിത്രീകരിക്കും. രണ്ടാം ഭാഗത്തിലാകും യഷിനെ ചുറ്റിപറ്റി കഥ വികസിക്കുക.
ഒടിയനെ വെല്ലാൻ വാലിബനും ആയില്ല, ആദ്യദിന കളക്ഷനിൽ ഒടിയൻ തന്നെ മുന്നിൽവിഎഫ്എക്സിൽ ഓസ്കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. ആലിയ ഭട്ട് സീതയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഡേറ്റ് ക്ലാഷ് വന്നതോടെ പിന്മാറുകയായിരുന്നു.