'നൈറ്റ് ക്ലബ്ബുകളിൽ പാടി തുടക്കം, അതിൽ അഭിമാനം മാത്രം';പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷമറിയിച്ച് ഉഷ ഉതുപ്പ്

'എന്റെ പാട്ടുകളിലെല്ലാം ദൈവനാമങ്ങൾ ഉണ്ടായിരുന്നു'

dot image

പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചതിൽ സന്തോഷം പങ്കുവെച്ച് ഗായിക ഉഷ ഉതുപ്പ്. താനിപ്പോഴും ആ സന്തോഷത്തിന്റെ 'ഹാങ്ങോവറിൽ' ആണെന്ന് താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

'എനിക്ക് നൽകിയ ആദരത്തിൽ രാജ്യത്തോട് നന്ദിയുണ്ട്. എന്റെ മാതാപിതാക്കളും കുടുംബവും സഹപ്രവർത്തകരും എന്റെ പാട്ടുകളെ ആസ്വദിച്ച ഓരോരുത്തരോടും നന്ദിയുണ്ട്. എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എനിക്കിത് സാധിക്കുമായിരുന്നില്ല,' ഗായിക പറഞ്ഞു.

'30 വയസ്സുള്ള മമ്മൂട്ടി'; എഐ സഹായത്തിൽ പുതിയ ചിത്രം അണിയറയിലെന്ന് ബി ഉണ്ണികൃഷ്ണൻ

കരിയറിന്റെ ആദ്യ നാളുകളെക്കുറിച്ചും ഉഷ ഉതുപ്പ് ഓർമ്മ പങ്കുവെച്ചു. 'നൈറ്റ് ക്ലബ്ബുകളിൽ പാടിയാണ് ഞാൻ തുടങ്ങുന്നത്. എന്റെ പാട്ടുകളിലെല്ലാം ദൈവനാമങ്ങൾ ഉണ്ടായിരുന്നു. ഹരേ റാം ഹരേ കൃഷ്ണ, ഹരി ഓം ഹരി പോലെ...'

'ഇനി ആടാനുള്ളത് ആ കോടീശ്വരന്റെ വേഷമാണ്, ഖുറേഷി അബ്രഹാം'; മോഹൻലാൽ എമ്പുരാനായി അമേരിക്കയിൽ

ജനുവരി 25നാണ് 2024ലെ പത്മ പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്. വൈജയന്തിമാല, ചിരഞ്ജീവി, വെങ്കയ്യ നായിഡു, ബിന്ദേശ്വര് പഥക്, പത്മ സുബ്രഹ്മണ്യം എന്നിവര്ക്ക് പത്മ വിഭൂഷണും ജ.ഫാത്തിമ ബീവി, ഹോര്മുസ്ജി എന് കാമ, മിഥുന് ചക്രബര്ത്തി, സീതാറാം ജിന്ദാള്, യങ് ലിയു, അശ്വിന് ബാലചന്ദ് മെഹ്ത, സത്യഭ്രത മുഖര്ജി, രാം നായ്ക്, തേജസ് മദുസൂദന് പട്ടേല്, ഒ രാജഗോപാല്, ദത്താത്രെ അംബദാസ് മയാലു, തോഗ്ദന് റിംപോച്ചെ, പ്യാരേലാല് ശര്മ, ചന്ദ്രശേഖര് പ്രസാദ് താക്കൂര്, ഉഷ ഉതുപ്പ്, വിജയ്കാന്ത്, കുന്ദന് വ്യാസ് എന്നിവര്ക്ക് പ്തമഭൂഷണും ലഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us